0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല [Sojan]

Author : Sojan Read All Parts 3.9K

തോന്നിയിരുന്നതും..
പിറ്റേന്ന് ഉച്ചയായപ്പോൾ ഫോൺ വന്നു.
'കുഴപ്പമില്ല അങ്കിളേ രാവിലത്തത്തെ മരുന്നു കൂടി കഴിച്ചപ്പോൾ ഓക്കെയായി'
പിന്നെ തീരെ സാധാരണപോലെ ചോദിച്ചു
'അങ്കിളെപ്പോഴാ വരുന്നേ?'
ആ ചോദ്യം കേട്ടാൽ ഞാൻ അവളുടെ കൽപ്പനകൾ കേൾക്കാൻ ബാദ്ധ്യസ്ഥനാണെന്ന് തോന്നും!!
'ഞാൻ..' .. 'ഇന്ന് ഇറങ്ങണോ? നല്ല തണുപ്പുണ്ടാകും? പനി മുഴുവൻ പോകട്ടെ..'
'ങു.ഹും..' - 'വേണ്ട,' - 'അങ്കിൾ വരണം, ഞാൻ ഇന്ന് ക്ലാസിലും പോയില്ല, തനിയെ ഇരുന്ന് മടുത്തു.'
'ശ്ശെ അങ്ങിനെ പറഞ്ഞാൽ എങ്ങിനാ ജ്വാലേ? സതീശനറിഞ്ഞാൽ എന്നെക്കൂടി വഴക്കു പറയും.'
'ഹും എല്ലാത്തിനും ഒരു സതീശൻ, ഈ സതീശനെ അങ്കിൾ എന്തിനാ ഇത്രയും പേടിക്കുന്നത്?'
'അല്ല അതു പിന്നെ..' - 'എടീ നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.'
'എന്നാൽ' -( സ്വരം തഴ്ത്തി പതിയെ ) 'എടാ,' - 'ഞാൻ പറയുന്നു ജ്വാലയ്ക്കിന്ന് പുറത്തിറങ്ങണം.'
'ങേ? എടാ എന്നോ?'
'എന്താ?'
'നിന്നെക്കാൾ എനിക്ക് എത്രവയസ് മൂപ്പുണ്ടെന്നറിയാമോ?'
'പ്രായത്തിൽ മാത്രമേ മൂപ്പുള്ളു, ഇപ്പോഴും പിള്ളേരുകളിയല്ലേ?'
'പിന്നെ.. ഞാൻ ഏതായാലും ഇത് സതീശനോട് ഒന്ന് പറയുന്നുണ്ട്, മകൾ എന്നെ കയറി എടാ എന്നു വിളിച്ചത്.'
'അയ്യോ പറയല്ലേ അങ്കിൾ … ഞാൻ ഇഷ്ടം കൊണ്ട് വിളിച്ചതല്ലേ? അച്ഛൻ അറിഞ്ഞാൽ നല്ലത് കിട്ടും.' അവൾ പെട്ടെന്ന് സീരിയസ് ആയി.
'ഹും, ഞാനൊന്ന് ആലോചിക്കട്ടെ?'
'ഈ മനുഷ്യരോട് ഒരു തമാശ പോലും പറയാൻ മേലല്ലോ? അങ്കിൾ എനിക്ക് വിശക്കുന്നു?'
'നിന്റെ ആ ഹൈമാവതി ഒന്നും ഉണ്ടാക്കി തന്നില്ലേ?'
'എന്ത് ? ഇവിടുത്തെ റവ ദോശയും, ഉപ്പിടുമോ? എനിക്കൊന്നും വേണ്ടെ.

💬 Comments

View all comments