Chapter Title : സുജമ്മ [Akrooz]
അകത്ത് കസേരയിൽ ഇരുന്നിരുന്ന അജുവിന്റെ അടുത്തേക്ക് സ്റ്റീൽ പാത്രത്തിൽ കാപ്പിയുമായി ബെഞ്ചിൽ വെച്ച് സുജ ചോദിച്ചു.
""നാളെ തന്നെ നാളെ തന്നെ ചേരണം""
അന്ന് നേരത്തെ തന്നെ ഭക്ഷണം കഴിച്ച് കിടന്ന് സുജക്ക് പെട്ടന്ന് ഒന്നും ഉറക്കം വന്നില്ല.
"ഇന്ന് എന്താണ് സുജി മോൾ നല്ല സന്തോഷത്തിൽ ആണലോ.
"അത് ചേട്ടാ ടീച്ചർ ആയി ജോലി കിട്ടിയിട്ടുണ്ട്."
"ഏത് സ്കൂളിൽ."
"സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നാളെ തന്നെ ജോയിൻ ചെയ്യണം എന്നാ പറഞ്ഞിരിക്കുന്നെ."
"നിന്നോട് ഞാൻ ഇതിനെ പറ്റി പറഞ്ഞിട്ടുള്ളതല്ലേ സുജി.ഹ്മ്മ് ഇനി ഞാൻ ആയിട്ട് നിന്റെ ജോലിക്ക് തടസ്സം പറയുന്നില്ല.പോയി ജോയിൻ ചെയ്."
അവൾ ഓരോന്ന് ആലോചിച്ചു കിടന്നു.
മോനെ അറിയിക്കണോ. വേണ്ട അന്ന് അത് നടന്നപ്പോൾ അതറിഞ്ഞിരുന്ന ടീച്ചർ ഇന്ന് ആ സ്കൂളിൽ ഇല്ല.
തിരിഞ്ഞും മറിഞ്ഞും ഓരോന്ന് ആലോചിച്ചും അവൾ ഒരു വിധത്തിൽ നേരം വെളുപ്പിച്ചു.
"മലർ മാതൻ കാതൻ
വാസുദേവാത്മജ
പുലർ കാലേ പാടി കുഴലൂതി..."
"അജൂ എഴുന്നേറ്റെ മതി ഉറങ്ങിയത്"
അടുക്കളയിൽ നിന്ന് അകത്തേക്ക് വന്ന് പാട്ടിന്റെ സൗണ്ട് കുറച്ച് സുജ വിളിച്ചു.
"ദേ ചെക്കാ സമയം ആട്ട ഈ പോകുന്നെ ഒന്ന് എഴുന്നേറ്റു വാടാ"
കട്ടിലിൽ കിടന്ന് മൊബൈലിൽ സമയം നോക്കി അജു എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
സുജ കുളി കഴിഞ്ഞ് തലമുടി തോർത്ത് കൊണ്ട് കെട്ടിവെച്ച് സെറ്റ് സാരി ഉടുത്ത് കാപ്പി ചൂട് ആറ്റുകയായിരുന്നു.
അജു പല്ല് തേപ്പ് കഴിഞ്ഞ് അകത്ത് കസേരയിൽ വന്നിരുന്നപ്പോൾ കാപ്പിയുമായി സുജ അവൻ കാൽ നീട്ടി വെച്ചിരുന്ന ബെഞ്ചിൽ കൊണ്ട് വെച്ചു.
💬 Comments
View all comments