Chapter Title : സുജയുടെ കഥ - 7
പൊതുവിൽ ഒരു കാര്യമുണ്ട്, പ്രത്യേകിച്ച് ആൺകുട്ടികളുടെ കാര്യത്തിൽ , ഒരു പ്രേമം തിരസ്കരിക്കപ്പെടുകയാണെങ്കിൽ, പ്രത്യേകിച്ച് ആ പ്രേമം, അതി തീക്ഷണമാണെങ്കിൽ, അത് മനസ്സിൽ കിടന്ന്, ഒരു കൊല്ലന്റെ ആലയിലെ ലോഹം എന്ന പോലെ പഴുത്തു ഉരുകി ഒരു തീക്കനൽ പോലെ കെടാതെ കിടക്കും, പതിയെ പതിയെ, തീക്ഷണമായ പ്രേമം, അതേ തീക്ഷണതയോടെ, കാമമായും പ്രതികാരമായും ഒക്കെ മാറും. പിന്നെ പ്രേമിച്ച പെണ്ണിനെ അനുഭവിക്കണം എന്ന ചിന്ത, രൂഡ മൂലമാകും. ഇവിടെയും അത് തന്നെ സംഭവിച്ചു. പ്രേമത്തിന്റെ പരാജയം, അവരുടെയുള്ളിൽ പ്രതികാരത്തിന്റെ തീക്കനൽ വിതച്ചു. ആ അലൗകിക സൗന്ദര്യത്തെ അനുഭവിക്കണം എന്ന ചിന്തയിൽ അവർ രണ്ടു പേരും ഒന്നിച്ചു. ശുഭ പഠിക്കാൻ ബഹു മിടുക്കിയായിരുന്നു. ക്ലാസ് ടെസ്റ്റിലും ഇന്റെര്ണല് അസ്സസ്മെന്റിലും എല്ലാം അവൾ ഒന്നാമതെത്തി. പ്രേമം പരാജയപ്പെട്ടെങ്കിലും, പല ആൺകുട്ടികളും, നോബിളിനും ബെല്യപ്പയ്ക്കും വത്യസ്തമായി, പിന്നീട് അവളുടെ നല്ല സുഹൃത്താകളായി. പലരും അവളുമായി ആരോഗ്യകരമായ സൗഹൃദം പുലർത്തി കൊണ്ട് പോന്നു. ക്ലാസ്സിലെ തന്നെ മറ്റൊരു മിടുക്കനായ, മഞ്ജുനാഥ് അവളുടെ അടുത്ത സുഹൃത്തായി. എപ്പോഴും ഒന്നിച്ചു പഠനഭാഗങ്ങൾ ചർച്ച ചെയ്കയും, കോളേജ് ലൈബ്രറിയിൽ, മണിക്കൂറുകളോളം ഒന്നിച്ചിരുന്നു നോട്ടുകൾ തയ്യാറാകുകയും മറ്റും അവർ ചെയ്തു പോന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. കോളേജിൽ അന്ന് യൂണിവേഴ്സിറ്റി മൂട്ടു കോർട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. അത് കൊണ്ട് ക്ലാസ്സുകൾക്ക് അവധിയായിരുന്നു. മത്സരാര്ഥികളും കോളേജിലെ വിദ്യർത്ഥികളെന്ന പേരിൽ വളരെ കുറച്ചു പേര് മാത്രമേ അന്ന് കോളേജിൽ വന്നുള്ളൂ. വിശാലമായ ക്യാമ്പസും ധാരാളം കെട്ടിടങ്ങൾ നിറഞ്ഞതുമായ കാരണം, മുട്ടു കോർട്ട് നടക്കുന്ന, ഓഡിറ്റോറിയത്തിനും പരിസരത്തും മാത്രമേ, കുട്ടികളും കോളേജ് അധികൃതരും
💬 Comments
View all comments