Chapter Title : സുജയുടെ കഥ - 7
സർവീസിലെ ഒരുന്നത ഉദ്യോഗസ്ഥൻ. സാധാരണ ഒരു മാധ്വ ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടിയെ പോലെ തന്നെ, അതി സുന്ദരിയായിരുന്നു ശുഭ. ചെമ്പക പൂവിന്റെ നിറം, അഞ്ചര അടിയോളം ഉയരം, അത്യാവശ്യം കൊഴുത്തു തുടുത്ത ശരീരം., ഉയർന്ന മൂക്ക്, തിളക്കമുള്ള വലിയ കണ്ണുകൾ, മാദകത്വം തുളുമ്പുന്ന ചെന്തൊണ്ടി പഴം കണക്കെ ചുവന്നു തുടുത്ത ചുണ്ടുകളും, കൂമ്പിയ മുലകളും, ഒതുങ്ങിയ അരക്കെട്ടും, അതിമനോഹരമായ ചന്തിയും ആകെക്കൂടി ഒരാനച്ചന്തം. അവളുടെ അടുക്കൽ നിന്നും എപ്പോഴും ആസ്വാദ്യകരമായ ഒരു സുഗന്ധം ഉയർന്നിരുന്നു . സിനിമാ നടികൾ പോലും സൗന്ദര്യത്തിന്റെ കാര്യത്തിൽ അവളുടെ അടുത്ത് നിൽക്കില്ലായിരുന്നു. കർണാടകയിലെ പെൺകുട്ടികൾ പൊതുവിൽ സുന്ദരികളാണ്. അതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു, നമ്മുടെ നാട്ടിലെ പോലെ, ഏതു പെൺകുട്ടിയെ കണ്ടാലും വായിൽ നോക്കി നിന്ന് വെള്ളമിറക്കുന്ന സ്വഭാവം, അവിടുത്തെ ആൺകുട്ടികൾക്ക് പൊതുവേ കണ്ടു വരാറില്ലായിരുന്നു. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായിരുന്നു ശുഭ പൂർണ്ണയ്യയുടെ കാര്യം. അവളുടെ ജ്വലിക്കുന്ന സൗന്ദര്യം, കന്നഡക്കാരായ, ആൺകുട്ടികൾക്ക് വരെ, അസാധാരണമായിത്തോന്നി. അവളുടെ കടാക്ഷത്തിനായി അവർ പോലും കാത്തു നിൽക്കാൻ തുടങ്ങി. അവളുടെ സൗന്ദര്യത്തിൽ മറ്റെല്ലാ ആൺകുട്ടികളെ പോലെ, നോബിളും ബെല്ലിയപ്പയും തലയും കുത്തി വീണു പോയി. സൗന്ദര്യത്തിന്റെയും ധനാഢ്യതയുടെയും സ്വാഭാവികമായ അഹങ്കാരം രണ്ടു പേർക്കുമുണ്ടായിരുന്നു. ശുഭയോടുള്ള, കലശമായ പ്രേമം കാരണം, രണ്ടു പേർക്കും ഉറക്കം നഷ്ടപ്പെട്ടു. കെട്ടണമെങ്കിൽ, ശുഭയെ തന്നെയാകണമെന്നവർ ഉറച്ചു. അങ്ങിനെ ഒന്നല്ല പല തവണ അവളോട് പ്രേമാഭ്യർത്ഥന നടത്തി, പരാജയപ്പെട്ടു. ഒരേ പെണ്ണിനെ പ്രേമിച്ചു, ഒരേ പോലെ പ്രേമം നിരാകരിക്കപ്പെട്ടതു കാരണമാകാം, പ്രേമം തിരസ്കരിക്കപ്പെട്ടതോടെ, അവരിരുവരും കൂടുതൽ അടുത്തു, ഒരേ തൂവൽപ്പക്ഷികൾ ഒന്നിച്ചാണല്ലോ. മനുഷ്യരുടെ
💬 Comments
View all comments