0%

Chapter Title : സുജയുടെ കഥ - 7

Author : kkstories Read All Parts 353

പിന്നെ മുറിഞ്ഞു പോയി. ബെല്ലിയപ്പ തെല്ലൊരു ദുഖത്തോടെ പറഞ്ഞു. ഒരു വിഷയം കിട്ടിയത് പോലെ, പിന്നെ ശുഭ പൂർണ്ണയ്യയെ കുറിച്ചായി അവരുടെ ചർച്ച മുഴുവനും. അവരുടെ കന്നഡയും ഇംഗ്ലീഷും കലർന്ന സംസാരം, ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തോടെ, ഈസി ചെയറിൽ നീണ്ടു നിവർന്നു, സുജ കേട്ട് കൊണ്ട് കിടന്നു. ശുഭ പൂർണ്ണയ്യയുടെ കഥ പറയാതെ പോകാൻ കഴിയില്ല. ഏകദേശം പത്തിരുപതിനാല് വര്ഷം മുമ്പുള്ള കഥയാണ്. അന്ന്  നോബിൾ വര്ഗീസും, സൂരജ് ബെല്ലിയപ്പയും, രണ്ടാം വർഷ LLB യ്ക്ക്, കൂർഗ് ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും പിന് ബെഞ്ച് വിദ്യാർഥികൾ. പക്ഷെ പഠിക്കാൻ അത്ര മോശമൊന്നുമല്ലായിരുന്നു. രണ്ടു പേരും തമ്മിൽ വലിയ കൂട്ടൊന്നുമില്ലായിരുന്നു. ബെല്ലിയപ്പ തദ്ദേശീയനും വലിയ ഒരു ഭൂപ്രഭുവിന്റെ മകനുമായിരുന്നു . ആ ഒരു മേൽകൈ അയാൾക്ക് എല്ലാത്തിലും ഉണ്ടായിരുന്നു. നോബിൾ കേരള ത്തിൽ നിന്നുള്ള ആളായത് കൊണ്ട് തന്നെ, ഭാഷ ഒരു പ്രശ്നമായിരുന്നു. പിന്നെ ഇംഗ്ലീഷും അറിയാവുന്ന കന്നഡയും വച്ച് അയാൾ പഠനം തുടർന്നു. ഇരുവരും കാണാൻ സുമുഖന്മാരുമായിരുന്നു. നോബിളും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ നിന്നുമായിരുന്നു വന്നത്. അത് കൊണ്ട് പണം രണ്ടു പേർക്കും ഒരു പ്രശ്നമേ അല്ലായിരുന്നു. ഫോട്ടോഗ്രാഫിയിൽ കമ്പമുണ്ടായിരുന്ന നോബിൾ ഒരു പുതിയ മോഡൽ SLR ക്യാമെറയൊക്കെ വാങ്ങി, പഠനത്തോടൊപ്പം കൂർഗിലെ പ്രകൃതി ഭംഗിയും, പെണ്കുട്ടികളെയുമൊക്കെ പകർത്തി കൊണ്ട് ജീവിച്ചു പോന്നു. ശുഭ പൂർണ്ണയ്യ , ബാംഗ്ലൂർകാരിയായിരുന്നു. നോബിളും ബെല്ലിയപ്പയും രണ്ടാം വർഷത്തിന് പഠിക്കുമ്പോൾ, ശുഭ അവിടെ ഒന്നാം വർഷ LLB ക്കു ചേർന്നു. ഒരൊന്നാന്തരം മാധ്വ ബ്രാഹ്മണ കുടുംബക്കാരി. അച്ഛൻ കർണാടക സിവിൽ

💬 Comments

View all comments