Chapter Title : സുഖ ചികിത്സ [Mausam Khan Moorthy]
എല്ലാം അവസാനിപ്പിക്കുകയും ചെയ്യും.ഇതായിരുന്നു മദനികമാരെക്കാൾ സുന്ദരിയായ അവൾക്ക് അവളുടെ ഭർത്താവിൽ നിന്നും ലഭിച്ചിരുന്ന ലൈംഗീകത.ആ ശരീരത്തിൻറെ സൗന്ദര്യം കാണാനോ അതനുഭവിക്കാനോ അയാൾ ഒരുക്കമായിരുന്നില്ല.അയാൾ തന്നെ അർഹിക്കുന്നില്ല എന്ന് ആശ്വസിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞിരുന്നുള്ളൂ.
ശിവപ്രസാദ് മുതലാളിയുടെ സ്നേഹം കാണുമ്പോൾ സത്യത്തിൽ അവൾ കൊതിച്ചുപോകാറുണ്ട്.ഭർത്താവിൽ നിന്നും ലഭിക്കാത്തത് അയാളിൽ നിന്നും തനിക്ക് നിർലോഭം കിട്ടുമെന്ന് അവൾക്കറിയാമായിരുന്നു.എന്നിട്ടും ഇത്രയും കാലം അവൾ അയാൾക്ക് വഴിപ്പെട്ടില്ല.അത് തൻറെ ഭർത്താവിനോടുള്ള സ്നേഹം കോണ്ടും ആത്മാർത്ഥത കൊണ്ടും മാത്രമായിരുന്നു.അയാൾ ഒരിക്കൽ നേരെയാകുമെന്നും എല്ലാം ശരിപ്പെട്ടു വരുമെന്നും അവൾ വിശ്വസിച്ചു.പ്രത്യാശിച്ചു.എന്നാൽ അയാൾ ദിനംപ്രതി വഷളാവുക മാത്രമാണ് ഉണ്ടായത്.മാത്രമല്ല കടമുണ്ടാക്കി വെക്കുകയും ,ഉള്ള സർക്കാർ ജോലി കളയുകയും.മദ്യപിക്കാനും ദൂർത്തടിക്കാനും അവൾ കഷ്ടപ്പെട്ടുണ്ടാക്കുന്നതിൽ നിന്നും എടുത്തുകൊണ്ടുപോവുകയും,അവളെ ദേഹോപദ്രവം ഏൽപിക്കുകയും ഒക്കെ ചെയ്യുന്ന രീതിയിലേക്ക് അയാൾ മാറിയതോടെ അവൾക്കയാളോട് വെറുപ്പ് തോന്നിത്തുടങ്ങി.
അയാൾക്കിങ്ങനെയൊക്കെ ആകാമെങ്കിൽ തനിക്കും ചിലതൊക്കെ ആകാം എന്ന ചിന്ത അവളിൽ ജന്മം കൊണ്ടു.അയാൾക്ക് വേണ്ടാത്ത ശരീരം താനയാൾക്ക് വേണ്ടി എന്തിന് കാത്തുസൂക്ഷിക്കണം എന്നവൾ സ്വയം ചോദിച്ചു.അയാൾ ബഹുമാനിക്കാത്ത തൻറെ ചാരിത്ര്യവും സ്ത്രീത്വവും താനെന്തിന് പൊതിഞ്ഞു പിടിക്കണം എന്നവൾ സ്വയം ചോദിച്ചു.ഇതിന്റെയെല്ലാം ശക്തമായ ഒരു ബഹിർസ്ഫുരണമായിരുന്നു ശിവപ്രസാദ് മുതലാളിക്കുള്ള അവളുടെ കോൾ.
ബാങ്കിൽ അവൾ നേരിട്ട പ്രതിസന്ധി അതിനൊരു നിമിത്തമായെന്ന് മാത്രം. ഈ ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു അവസരത്തിൽ തീർച്ചയായും അവൾ അയാളുടെ സ്നേഹ ശാദ്വല തീരത്തേക്ക് എത്തിപ്പെടുക തന്നെ ചെയ്യും.അത് പ്രകൃതി നിയമമാണ്.പ്രകാശമുള്ളിടത്തേക്ക് സസ്യങ്ങൾ വളഞ്ഞു വളർന്നിട്ടാണെങ്കിലും എത്തിപ്പെടും.അതുപോലെ സ്നേഹമുള്ളിടത്തേക്ക് എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും മനുഷ്യൻ എത്തിപ്പെടും.
അവൾ അസിസ്റ്റൻറ് മാനേജരെ ബ്രാഞ്ചിലെ കാര്യങ്ങൾ ഏൽപിച്ച്,തിരക്കിട്ടിറങ്ങി.വേഗം വീട്ടിൽ ചെന്ന് രണ്ട് ജോഡി വസ്ത്രങ്ങൾ എടുത്ത് ബാഗിൽ വെച്ചു.മറ്റവശ്യ സാധനങ്ങളും അവൾ ബാഗിൽ നിറച്ചു.
"ഞാനൊന്ന് സുൽത്താൻ ബത്തേരി വരെ പോവുകയാണമ്മേ.എനിക്കിന്നും നാളെയും അവിടെ ട്രെയിനിങ് സെഷനുണ്ട്.ബാങ്ക് പുതിയതായി അവിടെ ഒരു ബ്രാഞ്ച് തുറക്കുന്നുണ്ട്."-യാതൊരു വിധ പതർച്ചയും കൂടാതെ ഭർത്താവിൻറെ അമ്മയോട് അവൾ പച്ചക്കള്ളം പറഞ്ഞു.ഇതേ കാര്യം തന്നെ അവൾ പുറത്തെവിടെയോ പോയിരിക്കുകയായിരുന്ന ഭർത്താവിനേയും വിളിച്ചു പറഞ്ഞു.
"നീ എവിടെയെങ്കിലും പോയി തുലയ്.വൈകീട്ട് എനിക്ക് ബാറിൽ പോകാനുള്ള പണം അമ്മയെ
💬 Comments
View all comments