Chapter Title : സുഖം സുഖകരം [കുഞ്ചു]
സാം പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ഒരു കള്ള ചിരി ഞാന്‍ കണ്ടു.
ഇവന് പോകുന്നതുവരെ ഇവിടെ താമസിക്കട്ടെ. അവിടെ ആകുമ്പോള്‍ ആളും ബഹളവുമൊക്കെയായി ഇവന് ബോറടിക്കും. ഇവിടെ ആകുമ്പോള്‍ കൂട്ടിന് അളിയനുണ്ടല്ലോ. എനിക്ക് കൂട്ടിന് ചേച്ചി മതി എന്നു പറയണമെന്നുണ്ടായിരുന്നു. കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. സീനയും കൂട്ടുകാരികളും നാളത്തെ ശബരി എക്സ്പ്രസിലേ വരൂ എന്ന് അവരുടെ സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായി. എനിക്ക് നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു. ആദ്യം ഒന്നു കുളിക്കണം എന്നു പറഞ്ഞപ്പോള്‍ സാം ചോദിച്ചു: നിനക്ക് കുളിമുറിയില്‍ തന്നെ കുളിക്കണം എന്നുണ്ടോ? അതെന്താടാ അങ്ങനെ ചോദിച്ചത്.. അളിയാ അവന് നമ്മുടെ തോട് ഒന്നു കാണിച്ചു കൊടുക്ക്. എടാ ഇവിടെ അടുത്ത് നല്ല ഒരു തോടുണ്ട്. അളിയന് കാണിച്ചു തരും. നീ കുളിച്ച് വിശ്രമിക്ക്. ഞാന്‍ പോയിട്ട് വൈകുന്നേരം വരാം. വീടിന്റെ പിറകിലേവഴിയില്ക്കൂടി ചേട്ടന് മുന്‍പേ നടന്നു. ഞാന്‍ ചേട്ടന്റെ പിന്നാലേ പോയി. കുറച്ചു ദൂരം ചെന്നപ്പോള്‍ ഉരുളന്‍ പാറകള്‍ക്കിടയിലൂടെ വെള്ളം ഒഴുകി വരുന്നത് കണ്ടു. നല്ല കണ്ണുനീരു പോലത്തെ വെള്ളം.
ഞാന്‍ ഒരു സിരറ്റ് കത്തിച്ചു. ഒരെണ്ണം ചേട്ടനും കൊടുത്തു. അപ്പോഴാണ് ഫോണില്‍ മെസേ'് വന്നത്. എടുത്തു നോക്കിയപ്പോള്‍ ശാലിനി ചേച്ചിയുടെ മെസേ'് ആണ്. ''ഞാന്‍ കരുതിയതിലും സുന്ദരനാ കേട്ടോ ഒത്തിരി ഇഷ്ടമായി' എനിക്കും ഒരുപാട് ഇഷ്ടമായി എന്ന് തിരിച്ചും അയച്ചു. തോര്‍ത്ത് ഉടുത്ത് ഞാന്‍ കുളിക്കാന്‍ ഇറങ്ങി. വെള്ളമടിക്കാന്‍ പറ്റിയ സ്ഥലം അല്ലേ ചേട്ടാ? എന്റെ ചോദ്യം കേട്ട് ചേട്ടന് ചിരിച്ചു. നമുക്ക് വൈകിട്ട് സംഘടിപ്പിക്കാം എന്ന് ചേട്ടന്
💬 Comments
View all comments