0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]

കൈ വെച്ച് അമ്മ ചോദിച്ചു പോയി.

പത്തു മണി കഴിഞ്ഞ് അവൻ ആരും അറിയാതെ സ്വന്തം വീട്ടിൽനിന്ന് സൈക്കിൾ എടുത്ത് ഇറങ്ങി. എൻ്റെ വീട്ടിലേക്ക് അവൻ്റെ വീട്ടിൽനിന്ന് ഉദ്ദേശം രണ്ടു കിലോമീറ്റർ ദൂരം കാണും. എൻ്റെ വീടിനു മുൻപിലൂടെ അവനും സീനയും സൈക്കിളിൽ പോവുകയും ഞങ്ങൾ പരസ്പരം കാണുകയും മിണ്ടുകയും ചെയ്തിട്ടുണ്ട്. അതു കണ്ട് അവൻ ആരാണെന്നു ചോദിച്ച അമ്മയോട് ഒരു കൂട്ടുകാരിയുടെ ചേട്ടനാണെന്ന് ഞാൻ കള്ളം പറയുകയും. ഏകദേശം പത്തരയോടെ “എത്തി” എന്ന അവൻ്റെ മെസേജ് എൻ്റെ ഫോണിൽ വന്നു. “വരുവാ” എന്ന് ഞാൻ മറുപടി കൊടുത്തു. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. കഷ്ടിച്ച് അരയ്ക്കു താഴെ വരെ എത്താൻ പോന്നത്ര ഇറക്കമുള്ള ഒരു റ്റി-ഷർട്ട് മാത്രം ധരിച്ച് ഞാൻ അടഞ്ഞു കിടക്കുന്ന മുൻവാതിൽ വരെ ചെന്നു. “ഫ്രൻ്റ് ഡോറിനു മുൻപിൽ വാ” എന്ന് ഞാൻ അവന് മെസേജ് അയച്ചു. സൈക്കിൾ മതിലിന്മേൽ ചാരി വെച്ചിട്ട് വിക്കറ്റ് ഗേറ്റ് തുറന്ന് വളപ്പിനുള്ളിൽ കയറി അവൻ വാതിൽക്കൽ എത്തി. “വന്നു” എന്ന് അവൻ്റെ മറുപടി. ഞാൻ വാതിൽ തുറന്നു. എന്നെ ആ അല്പവേഷത്തിൽ കണ്ട് അവൻ ഒരു നിമിഷം അമ്പരന്ന് നിന്നു പോയി. “അകത്തോട്ട് കേറ്!” ഞാൻ അടക്കിയ സ്വരത്തിൽ തിടുക്കപ്പെട്ടു. ടെൻഷൻ കാരണം ഞാൻ കിലുകിലാ വിറയ്ക്കുന്നുണ്ടായിരുന്നു. ആരെങ്കിലും കണ്ടാൽ! അവൻ അകത്തു കയറിയതും ക്ഷണനേരത്തിൽ ഡോർ അടച്ച് കുറ്റിയിട്ടതിനു ശേഷം തിരിഞ്ഞ് ഞാൻ അവനെ ഇറുകെ പുണർന്നു. അവൻ്റെ കൈകൾ എന്നെയും ഒരു ഗാഢാലിംഗനത്തിൽ അമർത്തി. ഒരു മിനിറ്റെങ്കിലും അങ്ങനെ ഞങ്ങൾ കെട്ടിപ്പിടിച്ച് നിന്നു

💬 Comments

View all comments