Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]
ഞാൻ പ്ലസ് റ്റൂ പാസ് ആയി എൻജിനീയറിങ് എൻട്രൻസ് എഴുതിയിട്ട് ഇരിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നെ ഞാൻ ഡിഗ്രിക്ക് ചേർന്നതിനു ശേഷം സെക്കൻഡ് സെമസ്റ്റർ ഒക്കെ ആയപ്പോൾ ഞങ്ങൾ രണ്ടു പേരും അവരവരുടേതായ തിരക്കുകളിൽ മുഴുകി പതുക്കെപ്പതുക്കെ കോൺടാക്റ്റ് കുറഞ്ഞു വന്ന് ആ ബന്ധം സ്വയമേവ അവസാനിക്കുകയായിരുന്നു. ഞങ്ങളുടെ ബ്രേക്അപ് സംഭാഷണത്തിനു പോലും കഷ്ടിച്ച് അരമണിക്കൂറിൻ്റെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ — രണ്ടു പേർക്കും വിഷമത്തിനെക്കാൾ കൂടുതൽ ആശ്വാസമായിരുന്നു അതു കഴിഞ്ഞപ്പോൾ എന്നതാണ് വാസ്തവം. പിന്നെയും ഞങ്ങൾ സുഹൃത്തുക്കളായിത്തന്നെ തുടർന്നു. ആ ഒന്നര വർഷക്കാലം സമ്മാനിച്ച അനുഭവങ്ങൾ എന്നെന്നും മധുരസ്മരണകളായി എൻ്റെയെന്നതു പോലെ അവൻ്റെ മനസ്സിലും ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
💬 Comments
View all comments