0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]

കുറേ പറഞ്ഞു നോക്കിയെങ്കിലും എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ സമ്മതിക്കേണ്ടി വന്നു. ഓട്ടോറിക്ഷയുടെ കുലുക്കം ഒരു താരാട്ടു പോലെ ആസ്വദിച്ച് അങ്ങനെ പോകുമ്പോൾ വീണ്ടും എൻ്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി. അറുപതിനു മുകളിൽ പ്രായമുള്ള ഒരു അപ്പച്ചൻ പതിയെ ഓടിച്ചു വന്ന സ്കൂട്ടറാണ് എന്നെ തട്ടിയിട്ടത്. അയാളെ ആ സാമാനം കാണിച്ച ചെക്കൻ പറഞ്ഞയച്ചത് ആയിരിക്കുമോ? എന്നെ തൊടാനും പിടിക്കാനും ഒരവസരം ഉണ്ടാക്കാൻ വേണ്ടി? എന്നെ കണ്ടപ്പോഴത്തെ അവൻ്റെ ഞെട്ടൽ അഭിനയമായിക്കൂടേ? ഇനി ഓട്ടോറിക്ഷാ ഡ്രൈവറുടെ അടുത്തുനിന്ന് എൻ്റെ വീട് എവിടെയാണെന്നു മനസ്സിലാക്കി അവിടെ വച്ച് എന്നെ ആക്രമിക്കാനായിരിക്കുമോ അവൻ്റെ പ്ലാൻ? ആരുമില്ലാത്തപ്പോൾ കയറി വന്ന് വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി … .

ഭാഗ്യം. അവന് കൂടുതൽ എന്തെങ്കിലും ചെയ്യാൻ അവസരം കൊടുക്കാതെ ഓട്ടോറിക്ഷ വീടിൻ്റെ മുന്നിൽ എത്തി നിന്നു.

പിറ്റേന്ന് ഞാൻ സ്കൂളിൽ നിന്നു വരുന്ന വഴി ആ ജങ്ഷനിൽ നിൽക്കുന്നു അവൻ. കാണാത്ത മട്ടിൽ ഒറ്റ നടത്തം വെച്ചുകൊടുക്കാൻ ഭാവിച്ചതാണ്. പക്ഷേ ചിരിച്ചുകൊണ്ട് “ഹായ്!” എന്നു പറഞ്ഞ് അവൻ കൈ ഉയർത്തിക്കാട്ടിയപ്പോൾ മൈൻഡ് ചെയ്യാതെ പോകാനും പറ്റിയില്ല. ചെറുതായി ഒന്നു ചിരിച്ചു. അപ്പോഴുണ്ട് അതാ അവൻ അടുത്തേക്ക് വരുന്നു. ശല്യം! ഇനി എൻ്റെ പുറകേ വീട്ടിലോട്ട് എങ്ങാനും വരുമോ? എന്തു പറഞ്ഞാണ് ഇതിനെ ഒന്ന് ഒഴിവാക്കുക? ഞാൻ അവിടെ നിന്നു. എന്തെങ്കിലും ഇങ്ങോട്ടു പറഞ്ഞാൽ മറുപടി കൊടുത്തിട്ട്, പോകാൻ തിരക്കുണ്ട് എന്നു പറഞ്ഞ്, വേഗം സ്ഥലം വിടാൻ ആയിരുന്നു എൻ്റെ ഉദ്ദേശ്യം.

“ഇപ്പഴെങ്ങനുണ്ട്? മുട്ടിൻ്റെ വേദന പോയോ?” അവൻ ചോദിച്ചു.

“കുഴപ്പമൊന്നുമില്ല.” ഒറ്റ വാക്കിൽ എൻ്റെ ഉത്തരം.

എൻ്റെ അസ്വസ്ഥത മനസ്സിലാക്കിയെന്നോണം അവൻ്റെ മുഖത്ത് അനുതാപമോ കുറ്റബോധമോ അങ്ങനെയെന്തോ ഒന്നിൻ്റെ നേർത്ത വിഷാദച്ഛവി പ്രകടമായെന്നു തോന്നി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറഞ്ഞോ.”

“ഞാൻ കാണിച്ചത് മോശമായിപ്പോയി. സോറി.”

എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമെങ്കിൽത്തന്നെ പറയാൻ അവസരവും കിട്ടിയില്ല. അതിനു മുൻപ് അവൻ തിരിഞ്ഞ് നടന്നു പോയി.

പിന്നെ അവനെ ഞാൻ കാണുന്നത് അന്നത്തെ ആ ഇടവഴിയിലൂടെ കാഴ്ചയിൽ പന്ത്രണ്ടോ പതിമൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയോടൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടു വരുന്നതാണ്. എന്നെ അവൻ ചിരിച്ചു കാണിച്ചു. തിരിച്ച് ഞാനും മനസ്സില്ലാമനസ്സോടെ ഒന്നു പുഞ്ചിരിച്ചു. അതു തന്നെ ഒരു പെൺകുട്ടിയെ അവൻ്റെ ഒപ്പം കണ്ടതുകൊണ്ട് മാത്രം — ഒരിക്കൽ എനിക്ക് ചെറിയ ഒരു ഉപകാരം ചെയ്തെങ്കിലും എന്നെ

💬 Comments

View all comments