Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
എന്നത് ഒരു ആർഭാടം ആയിരുന്ന കാലം. പക്ഷേ എൻ്റെ നല്ല സ്വഭാവവും പഠനത്തിലെ സാമർഥ്യവും പരിഗണിച്ച് എൻ്റെ മാതാപിതാക്കൾ എനിക്ക് അങ്ങനെ ഒരു സൗജന്യം അനുവദിച്ചു തന്നിരുന്നു. അത് സ്കൂളിൽ കൊണ്ടുപോകാൻ അവരും ടീച്ചേഴ്സും അനുവദിക്കില്ല എന്നത് വേറെ കാര്യം. എനിക്ക് മൊബൈൽ ഫോൺ ഉള്ള വിവരം എൻ്റെ കൂട്ടുകാരികൾക്ക് അറിയാമായിരുന്നു. റിജോയോടും മുൻപ് ഒരിക്കൽ അതു ഞാൻ പറഞ്ഞിട്ടുണ്ട്.)
“വല്യ ജാടയിറക്കാതെ, താടോ.” അവൻ പറഞ്ഞു.
എൻ്റെ അച്ഛനമ്മമാർ പൊതുവേ യാഥാസ്ഥിതികചിന്താഗതിക്കാർ ആയിരുന്നു എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്നും ആൺകുട്ടികളുമായി “അതിരു വിട്ട” സൗഹൃദം പാടില്ലെന്നും ഒക്കെ വിശ്വസിക്കുന്ന ശരാശരി മിഡിൽ ക്ലാസ് മലയാളി പേരൻ്റ്സ്. ക്ലാസ്മേറ്റ് പോലും അല്ലാത്ത ഒരു ആൺകുട്ടിയുമായി — അതും ഒരു അന്യമതസ്ഥൻ — ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ അറിഞ്ഞാൽ കുഴപ്പമാകും എന്ന ചിന്തയായിരുന്നു എൻ്റെ മടിക്കു പിന്നിലെ കാരണം. എങ്കിലും അവൻ നിർബന്ധിച്ചപ്പോൾ ഞാൻ ഫോൺ നമ്പർ കൊടുത്തു.
അന്നു വൈകുന്നേരം തന്നെ എനിക്ക് അവൻ്റെ “ഹായ്” മെസേജ് വന്നു. അങ്ങനെ ഞങ്ങൾ ടെക്സ്റ്റിങ് തുടങ്ങി. അവൻ്റെ കുടുംബത്തിലെ കാര്യവും എൻ്റേതു പോലെ തന്നെ ആയിരുന്നതിനാൽ ഞങ്ങൾക്കിടയിൽ ഫോൺവിളികൾ കുറവും മെസ്സേജിങ് കൂടുതലും ആയിരുന്നു. പതിയെപ്പതിയെ മെസ്സേജുകൾക്കിടയിലെ ഇടവേളകൾ കുറഞ്ഞുകുറഞ്ഞ് വന്നു. ഹോർമോണുകൾ തിളച്ചു മറിയുന്ന പ്രായത്തിലെ ടീനേജ് പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള രഹസ്യസൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചേരാൻ എത്ര സമയം വേണം! ഞങ്ങളുടെ കാര്യത്തിൽ അതിന് കഷ്ടിച്ച് ഒരു മാസമോ മറ്റോ എടുത്തു കാണും. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കൗമാരത്തിൻ്റെ കഥയില്ലായ്മയെന്നു
💬 Comments
View all comments