0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]

ഒരു നാടകം കാണുന്നതു പോലെ ഇങ്ങനെ കണ്ടും കേട്ടും നിസ്സംഗതയോടെ നിൽക്കുകയാണ്.

ആരോ എന്നെ തൊട്ടടുത്തുള്ള ബേക്കറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒരു സ്റ്റൂളിന്മേൽ ഇരുത്തി. ഒരു ലെമൺ സോഡ ഓർഡർ ചെയ്തിട്ട് അയാൾ അപ്പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക് ഓടി. കടക്കാരൻ കൊണ്ടു വന്ന് തന്ന ലെമൺ സോഡ ഞാൻ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ഒരു കുപ്പിയിൽ ഡെറ്റോളും ഒരു റോൾ പഞ്ഞിയുമായി തിരിച്ചെത്തി.

എൻ്റെ അടുക്കൽ മുട്ടുകുത്തി നിന്ന് അയാൾ എൻ്റെ സ്കർട്ട് ഉയർത്തി കാൽമുട്ടിന് തൊട്ടു മുകളിൽ വരെ മടക്കി വെച്ചു. പിന്നെ ഒരു കഷ്ണം പഞ്ഞി ഡെറ്റോളിൽ നനച്ച് എൻ്റെ മുറിവിന്മേൽ തൂത്തു.

“ശ്ശ്-ആ!” നീറ്റൽ മൂലം ഞാൻ ഒരു ശീത്കാരം പുറപ്പെടുവിച്ചു.

അപ്പോഴാണ് അയാൾ മുഖമുയർത്തി എന്നെ നോക്കിയത്. ഞാൻ ഒന്നു നടുങ്ങി. അന്ന് വഴിയിൽ വെച്ച് ലിംഗം പ്രദർശിപ്പിച്ച അതേ ആൾ! എന്നെ അവനും അപ്പോഴാണ് ഓർക്കുന്നതെന്നു തോന്നുന്നു; എൻ്റെ ഞെട്ടൽ അവൻ്റെ മുഖത്തും പ്രതിഫലിച്ചു. ഒരു നിമിഷം ഞങ്ങൾ രണ്ടും അന്തം വിട്ട് അങ്ങനെയിരുന്നു. പെട്ടെന്ന് അവൻ ഒന്നും സംഭവിക്കാത്തതു പോലെ നോട്ടം എൻ്റെ മുഖത്തുനിന്ന് മാറ്റി മുറിവിന്മേൽ മരുന്നു വയ്ക്കുന്നത് തുടർന്നു.

“വേദനയുണ്ടോ?” അവൻ്റെ ചോദ്യം.

വീഴ്ചയുടെ ഷോക്കും അവനെ കണ്ടതിൻ്റെ ഞെട്ടലും ഒക്കെക്കൂടെയായപ്പോൾ എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.

“എന്താ പേര്?” വീണ്ടും അവൻ.

“സുകി.” പൂച്ച കുറുകുന്നതു പോലെ ദുർബലമായ സ്വരമായിരുന്നു എൻ്റേത്.

ഭാഗ്യത്തിന് അവൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലാതെ ഭയന്നിരിക്കുകയായിരുന്നു ഞാൻ എന്ന് അവനു മനസ്സിലായിക്കാണണം.

“കഴിഞ്ഞു.” ഒടുവിൽ അവൻ പറഞ്ഞപ്പോൾ ഞാൻ പാതി കുടിച്ച ലെമൺ സോഡയുടെ ഗ്ലാസ് അടുത്തിരുന്ന ടേബിളിന്മേൽ വച്ചിട്ട് സ്കർട്ട് വലിച്ചു താഴ്ത്തി കാൽമുട്ടും കണങ്കാലും മറച്ചു. മനസ്സിലെ പരിഭ്രമം മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ വേണ്ടി മനഃപൂർവം ആയിരുന്നു ഞാൻ ആ രണ്ട് പ്രവൃത്തികളും അതേ ക്രമത്തിൽ ചെയ്തത് എന്നു പറയേണ്ടതില്ലല്ലോ.

അപകടം കണ്ട് ഓടിക്കൂടിയവരിൽ എനിക്ക് അറിയാവുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ഉണ്ടായിരുന്നു. അവൻ അയാളുടെ വണ്ടിയിൽ എന്നെ വീട്ടിലേക്ക് അയച്ചു. വേണ്ടെന്ന് ഞാൻ കുറേ പറഞ്ഞു നോക്കിയെങ്കിലും എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ സമ്മതിക്കേണ്ടി വന്നു. ഓട്ടോറിക്ഷയുടെ കുലുക്കം ഒരു താരാട്ടു പോലെ ആസ്വദിച്ച് അങ്ങനെ പോകുമ്പോൾ വീണ്ടും എൻ്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി. അറുപതിനു മുകളിൽ പ്രായമുള്ള ഒരു അപ്പച്ചൻ പതിയെ ഓടിച്ചു വന്ന സ്കൂട്ടറാണ് എന്നെ തട്ടിയിട്ടത്.

അയാളെ

💬 Comments

View all comments