Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
ഞാൻ കാണുന്നത് അന്നത്തെ ആ ഇടവഴിയിൽ അവനെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയോടൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടു വരുന്നതാണ്. എന്നെ അവൻ ചിരിച്ചു കാണിച്ചു. തിരിച്ച് ഞാനും മനസ്സില്ലാമനസ്സോടെ ഒന്നു പുഞ്ചിരിച്ചു. അതു തന്നെ ഒരു പെൺകുട്ടിയെ അവൻ്റെ ഒപ്പം കണ്ടതുകൊണ്ട് മാത്രം —
ഒരിക്കൽ എനിക്ക് ചെറിയ ഒരു ഉപകാരം ചെയ്തെങ്കിലും എന്നെ സംബന്ധിച്ച് അപ്പോഴും അവൻ ഒരു നഗ്നതാപ്രദർശകനും ഒരു പക്ഷേ ബലാത്സംഗിയും (എൻ്റെ ഭാവനയിൽ) ഒക്കെ ആയിരുന്നല്ലോ. കൂടെയുള്ളത് അവൻ്റെ അനുജത്തി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞങ്ങൾ തമ്മിലുള്ള ഈ പരിചയം പുതുക്കൽ അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കുറേ നാൾ അവനെ കണ്ടതേയില്ല. ഇടയ്ക്കിടെ അവളെ ആ വഴിയിൽ സൈക്കിളുമായി തനിച്ച് കാണുമ്പോൾ ഞങ്ങൾ പരസ്പരം പുഞ്ചിരികൾ കൈമാറുമായിരുന്നു.
പിന്നീട് അവനെ ഞാൻ കാണുമ്പോൾ വഴിയരികിൽ അവൻ വഴിയരികിൽ അനിയത്തിയുടെ സൈക്കിൾ ശരിയാക്കിക്കൊണ്ട് മുട്ടുകുത്തി ഇരിക്കുകയാണ്. അടുത്തു തന്നെ നിൽക്കുകയായിരുന്ന അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. അതു കണ്ടാണ് അവൻ മുഖമുയർത്തി നോക്കിയതും എന്നെ കണ്ടതും.
“സൈക്കിൾ കേടായോ?” രണ്ടു പേരോടുമായി, എന്നാൽ ഇന്നയാളോടെന്നില്ലാതെ, ഞാൻ ചോദിച്ചു.
“ചെയിൻ തെറ്റി.” അവനാണ് മറുപടി പറഞ്ഞത്.
ഞാൻ ശരിയെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് മുൻപോട്ടു നടന്നു. ഏതാനും ചുവട് വെച്ചു കാണണം. പിന്നിൽ നിന്ന് “ശ്്് … ശ്്് …” എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ കൈകൊണ്ട് മാടി വിളിക്കുകയാണ്. ഞാൻ അടുത്തേക്കു ചെന്നു. തിരിഞ്ഞു നോക്കുമ്പോൾ അവളാണ്. എന്നെ കൈകൊണ്ട് മാടി വിളിക്കുന്നു. ഞാൻ അടുത്തേക്കു ചെന്നു.
“അതേ,”
💬 Comments
View all comments