0%

Chapter Title : സുൽത്താൻ [അൻസിയ]

Author : അൻസിയ Read All Parts 73.7K

ബാക്കിലൂടെ ഇറങ്ങാൻ നിക്കുന്നത് കണ്ടു... ബസ്സിറങ്ങി ഞാൻ അയാൾ ഇറങ്ങി എന്നുറപ്പാക്കി വേഗത്തിൽ നടന്നു... തണുപ്പ് കാറ്റ് ശരീരത്തിൽ അടിച്ചപ്പോ ഞാൻ ഷാൾ കൊണ്ട് മൂടി വേഗം പോക്കറ്റ് റോഡിലേക്ക് കയറി ... കുറച്ചു നടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോ അയാളും പിറകെ ഉണ്ട്.... ഞാൻ വേഗത കുറച്ച് അയാൾ അടുത്ത് എത്തുന്നത് വരെ മെല്ലെ നടന്നു.... ഇനി കിട്ടുന്ന ഇടത്തോട്ടുള്ള വഴിയാണ് തൊട്ടത്തിലേക്കുള്ളത് ഗേറ്റ് പൂട്ടിയിട്ട് കാലം കുറെയായി ഗേറ്റ് കടന്ന് മുന്നോട്ട് ചെന്നാൽ കമ്പി വേലി പൊട്ടി ഒരാൾക്ക് അകത്തേക്ക് കയറാനുള്ള വഴി ഉണ്ട്..... വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി ഞാൻ ഗേറ്റ് കഴിഞ്ഞപ്പോ അയാളെ നോക്കി അവിടെ നിന്നു... ചുറ്റിലും ആരും കാണില്ലെന്ന് എനിക്ക്‌ ഉറപ്പാണ് ഈ വഴിക്ക് വീടൊന്നുമില്ല ആരും പോകാനും ഇല്ല.... എന്റെ അടുത്ത് ആള് എത്തിയതും ഞാൻ പെട്ടെന്ന് അകത്തേക്ക് കയറി ... അയാളും കയറിയപ്പോ ഞാൻ മുന്നോട്ട് നടന്നു.... ഏർമാടത്തിന്റെ അടിയിൽ എത്തിയ ഞാൻ അവിടെ നിന്ന് മുകളിലേക്ക് നോക്കി...

"ആദ്യം ഞാൻ കയറാം..."

എന്റെ പിറകെ എത്തിയ അയാൾ എന്നോട് പറഞ്ഞു കൊണ്ട് അവിടെ തൂങ്ങി കിടന്ന കയറിൽ പിടിച്ച് അനായാസമായി മുകളിലേക്ക് കയറി... അവിടെയെല്ലാം നോക്കി അയാൾ കൈ നീട്ടി പറഞ്ഞു..

"വാ കയറിക്കോ...."

ചുറ്റുപാടും കണ്ണോടിച്ച് ഞാൻ എനിക്ക് നേരെ നീട്ടിയ കയ്യിൽ പിടിച്ചു... വളരെ സിമ്പിൾ ആയി എന്നെ അയാൾ മുകളിലേക്ക് ഉയർത്തിയപ്പോ അയാളുടെ ആരോഗ്യം ഞാൻ അറിഞ്ഞു.... അവിടെയെല്ലാം നോക്കിയ ഞാൻ കണ്ടത് മുള കൊണ്ട് ഉണ്ടാക്കിയ ഒരു കട്ടിലും

💬 Comments

View all comments