0%

Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]

Author : Kambikathakal Read All Parts 950

അവൾ തുടർന്നു.. ഞാൻ ഇങ്ങോട്ട് വരാൻ നേരം ഇവിടുന്നൊരു കാറിൽ രണ്ടു പേര് എന്നെ വല്ലാത്ത ഒരു നോട്ടം നോക്കികൊണ്ട്‌ പോയി ആരാ അവർ ഇവിടെ വന്നതാണോ?

ജയ... നീ അവരെ കണ്ടോ?

സുമ.. അതേ കണ്ടു.. അതിൽ ഡ്രൈവർ എന്നെ വല്ലാതെ തുറിച്ചു നോക്കി കൊണ്ടാണ് പോയത്.. എന്താ വല്ല പ്രശ്നവും ഉണ്ടോ?

ജയ... എന്തു പ്രശ്നം ഒന്നുമില്ല... അതു രാഹുലിനെ കാണാൻ വന്നതാ ... ജയ അതു പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി.. നീ വന്നതല്ലേ ഉള്ളു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ജയ നേരെ ഫ്രിഡ്ജിൽ നിന്നും രണ്ടു നാരങ്ങ എടുത്തു മുറിച്ചു പിഴിഞ്ഞു..

സുമ ജയയുടെ ഒപ്പം അടുക്കളയിൽ ജോലി ചെയ്യാൻ ഒപ്പം കൂടി.. എടീ സുമേ നിന്റെ സാരി ഒക്കെ അഴുക്കാവും അതൊക്കെ ഞാൻ തന്നെ ചെയ്തോളാം നീ ഈ വെള്ളം കുടിക്കു ജയ നാരങ്ങ വെള്ളം സുമക്ക് കൊടുത്തു...

സുമ വെള്ളം കുടിച്ചു കൊണ്ട് തുടർന്നു അല്ല രാഹുൽ എവിടെ അവനെ കണ്ടില്ലല്ലോ? ഇവിടെ ഇല്ലേ?

ജയ...ഒന്നും മിണ്ടിയില്ല... എടീ നീ എന്തെങ്കിലും കഴിച്ചോ? ഇല്ലെങ്കിൽ ഞാൻ ദോശ ചുടാം.. അവൾ വീണ്ടും ഒഴിഞ്ഞു മാറി സുമയുടെ ചോദ്യങ്ങളിൽ നിന്നും...

അതു മനസിലാക്കിയ സുമ വീണ്ടും ചോദിച്ചു.. രാഹുലിനെ കാണാൻ വന്ന അവർ ആരാ ചേച്ചി?

അതിനുത്തരം പറഞ്ഞത് സുകുമാരൻ ആയിരുന്നു.. ഞാൻ പറയാം... പിന്നിൽ നിന്നും സുകുമാരന്റെ ശബ്ദം കേട്ട് സുമ തിരിഞ്ഞു...

സുകുമാരൻ.. അവന്റെ കൂടെ ജോലി ചെയ്തിരുന്ന പെണ്ണിന്റെ ഭർത്താവും അവളുടെ വീട്ടുകാരും കൂടിയ

💬 Comments

View all comments