0%

Chapter Title : സുമി 2 [Perumal Clouds]

Author : Kambikathakal Read All Parts 489

മനസ്സിലാക്കിയിട്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞ ഞങ്ങൾ കാത്തിരിക്കുന്നത് നിമിഷങ്ങളുടെ അർഥങ്ങളിൽ നിർവൃതിയുടെ കൊടുമുടികൾ താണ്ടാനുള്ള വരും നാളുകളെയാണ്. പരസ്പരം ചിരിക്കാതെ തമ്മിൽ കടന്നുപോകുന്ന നിമിഷങ്ങളിൽ പോലും പച്ചിലകൾക്കുള്ളിലെ അയൽക്കാരുടെ കണ്ണുകളും, ചുവരിലെ കണ്ണാടിയെ വരെ ഞങ്ങൾ ഭയന്നു. അവൾ കൂടുതൽ സുന്ദരിയായികൊണ്ടിരുന്നു. അതെനിക്ക് വേണ്ടിയാണെന്ന സത്യം അവളുടെ നെറുകിലെ കറുത്ത പൊട്ടു നോക്കിയിരുന്ന എന്നോട് അവൾ തന്നെ പറഞ്ഞു.

“ജീവിതത്തിലെ നമ്മൾ മനസിലാക്കാത്ത സുന്ദരമായ നിമിഷം നിനക്ക് ഏതാണെന്നു അറിയോ?”

“ഞാൻ ചിലപ്പോൾ ചിന്തിക്കും, ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നില്ല. നിന്നെ നോക്കികൊണ്ടിരിക്കാണ് സുമി.”

“അത് തന്നെയാണ് ഞാൻ പറയാൻ വരുന്നത്, നിൻ്റെ കണ്ണിൽ എനിക്ക് കാമം അല്ല കാണാൻ പറ്റുന്നത്.”

“നിൻ്റെ കണ്ണിലും” അവൾ ചിരിച്ചു.

“സത്യം, ഒരു ആണിനും പെണ്ണും സെക്സ് എന്ന വികാരത്തിലുപരി ഒരുപാട് ദൂരം താണ്ടേണ്ടി വരണം അത് എന്താണെന്ന് മനസിലാക്കാൻ എന്നുള്ളത് സത്യമാണ്.”

“എന്താണ് സുമി, ഫിലോസഫി എല്ലാം?”

“നീ മനസിലാക്കിയില്ലെങ്കിലും അത് മറ്റു ആരെക്കാളും മനസിലാക്കേണ്ടത് ഞാൻ ആണ്. എൻ്റെ ആഗ്രഹങ്ങളെ കുഴിച്ചു മൂടിയതിൽ നിന്നുമാണ് ഭാവി കാലത്തേക്കുള്ള എൻ്റെ പുനർജ്ജന്മം.”

ഇതുപോലെയുള്ള സംസാരങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിൽ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ന്യൂയെർ വന്നപ്പോളാണ് സുമിയുടെ കോൾ വരുന്നത്. ഡിസംബർ 31നു, പെരുമാളിൽ വന്ന സുമിയുടെ മെസ്സേജ് ഞാൻ നോക്കിയിരുന്നില്ല. വൈകുന്നേരം എട്ടുമണി ആയിക്കാണും എനിക്ക് വാട്സാപ്പിൽ സുമിയുടെ മിസ്ഡ് കോൾ വന്നപ്പോൾ. ഞാൻ സുമിയെ തിരിച്ചു വിളിച്ചു.

“എന്താണ് മോനെ ന്യൂയർ ആയി പ്രോഗ്രാം?”

“എന്ത് പ്രോഗ്രാം സുമി, മദ്യപാനം. ഞാൻ ഇറങ്ങാൻ നിൽക്കുന്നു.”

“അപ്പോൾ നീ

💬 Comments

View all comments