Chapter Title : സുമിത്ര 1 [Raikage]
ഓർത്ത് രുദ്രന് എപ്പോഴും ആവലാതിയുണ്ടായിരുന്നു.
ഒരു കത്തി കയ്യിൽ കൊടുത്തിട്ടുണ്ടെങ്കിലും അവൾക്ക് ആയുധങ്ങളോട് കമ്പമില്ല. നിങ്ങളില്ലെങ്കിലും തന്നെയും മകനെയും വിഷ്ണു ഭഗവാൻ രക്ഷിച്ചോളും എന്ന് അവൾ പറയും. ശിവനെക്കാൾ കൂടുതൽ വിഷ്ണുവിനോട് ഭക്തിയുള്ള അവൾ രുദ്രനെ അങ്ങനെ പറഞ്ഞു കളിയാക്കും.
ഒഴിവു സമയങ്ങളിൽ രുദ്രനും സുമിത്രയും ചേർന്ന് അവരുടെ കുടിലിനു ചുറ്റും പല വിത്ത്കളും ഞാറുകളും നട്ടു. സുമിത്ര രുദ്രനില്ലാത്തപ്പോഴും അത് പരിപാലിച്ചു നട്ടു വളർത്തി.
അങ്ങനെയിരിക്കെയാണ് പരിക്കറ്റ് ഒരു പയ്യൻ അവരുടെ വളപ്പിൽ ബോധക്ഷയം വന്ന് പൊരി വെയിലത്ത് വീണത്. മകഥയിലെ ഗോത്രങ്ങൾ തമ്മിലുണ്ടായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിൽ പരിക്കറ്റ് രക്ഷപെട്ട ഒരുതനായിരുന്നു അത്. പൊക്കം കുറഞ്ഞു മെലിഞ്ഞ അവനെ സുമിത്ര അവളുടെ കുടിലിൽ കിടത്തി, മകനും അവളും രുദ്രൻ വരുന്നത് വരെ അവനെ പരിചരിച്ചു,
ബോധം വന്നപ്പോൾ പിടഞ്ഞെഴുന്നേറ്റ അവനെ ചോലയിൽ കുളികഴിഞ്ഞു ഈറൻ മാറാതെ വന്ന സുമിത്ര എല്ലൊട്ടിയ നെഞ്ചിൽ കയ്യമർത്തി അവിടെ തന്നെ കിടത്തി.
" പേടിക്കണ്ട എന്റെ ഭർത്താവ് ഒരു യോദ്ധവാണ്. നാളെ കാലത്ത് വരും.. ഇവിടെ ആരും വന്നു കൊണ്ട് പോവാൻ അദ്ദേഹം സമ്മതിക്കില്ല. പുറത്ത് കണ്ടില്ലേ മഗഥൻ സൈന്യത്തിന്റെ കൊടി ".
ബോധക്ഷയാനാവുമ്പോൾ ഒരിക്കലും അവൻ കരുതി കാണില്ല ഉണരുമ്പോൾ കാണാൻ പോവുന്നത് ദേവീ ചെയ്തന്യമുള്ള സുമിത്രയെ ആയിരിക്കുമെന്ന്.
മുലക്കച്ചയും കസവുമുണ്ടും ആയിരുന്നു കുളി കഴിഞ്ഞു വന്നപ്പോൾ സുമിത്ര ഉടുത്തിരുന്നത്.
" എവിടുന്നാ, പേരെന്താ. " എന്നൊക്കെ ചോദിക്കുമ്പോൾ അവൻ അവന്റെ നോട്ടം അറിയാതെ സുമിത്രയുടെ അണിവയറിലും നെഞ്ചിലും വീണിരുന്നു. അന്തിക്ക് ചോറ് കൊണ്ട് വന്നപ്പോൾ സുമിത്ര അവനെ
💬 Comments
View all comments