Chapter Title : സുമിത്ര 1 [Raikage]
അലട്ടിയിരുന്ന തന്റെ ശരീരം കുറെയൊക്കെ ചുവന്ന സാരീ കൊണ്ട് മറച്ചിരുന്നു.
വെള്ളവും അന്നവും തന്നു ജീവൻ രക്ഷിച്ച സ്ത്രീയെ നോട്ടം കൊണ്ട് ക്ലേശപെടുത്തി തുണിയിടുപ്പിച്ചതിൽ അവന് കുറ്റബോധം തോന്നി.
"യുദ്ധത്തിൽ ആരുടെ പക്ഷത്താ ഞാനും എന്റെ ഞാനും എന്റെ കുഞ്ഞുട്ടനും എന്ന് കരുതിയാവും ഒന്നും മിണ്ടാത്തത് അല്ലെ.. എനിക്ക് പക്ഷോന്നും ഇല്ല്യ.. ഉള്ളത് എന്റെ ഭർത്താവിനാ.. അദ്ദേഹം വീട്ടിൽ അഭയം തേടിവയവരെ ഒന്നും ചെയ്യില്ല. ഞാനുറപ്പ് തരാം ഇപ്പോ ഈ ചോറും മത്തനും കഴിക്ക് ".
അത് കേട്ടപ്പോൾ അവനെന്തോ ആശ്വാസം തോന്നി.
വിളക്ക് കൊളുത്തി കൂടെ ഇരുന്ന് സുമിത്ര അവനെ കഴിപ്പിച്ചു.
മുഖം ചോറിൽ നിന്നെടുക്കാതെ ആദ്യം കുറെ കഴിച്ചു. ഒന്നുടെ ഗൃഹ നായികയുടെ മുഖമൊന്നു കാണാൻ തല ഉയർത്തി.
വിളക്കിന്റെ ചുവന്ന വെളിച്ചത്തിൽ തന്നെ നോക്കിയിരിക്കുന്ന ദേവി. ചൂടുള്ളത് കൊണ്ട് സ്വയം വീശറി വീശുന്നുണ്ട്. മുഖത്ത് ഒരല്പം സഹതാപവും സഹനുഭൂതിയുമുണ്ട്. അതിഥിയിൽ നിന്ന് കണ്ണെടുക്കാൻ അവൾ തയ്യാറല്ലാത്ത പോലെ.അധിക നേരം വിളിക്കിനടുത്തിരിക്കുന്ന സുമിത്രയുടെ നോട്ടം തട്ടി ഉരുകാൻ അവന് കഴിഞ്ഞില്ല.
പിറ്റേന്ന് അവനോട് രുദ്രൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബം നഷ്ടപെട്ട ആ പയ്യനോട് തങ്ങളുടെ വീട്ടു വളപ്പിൽ പുറം പണിക്കും അടുക്കളയിൽ പാചകത്തിന് സുമിത്രയെ സഹായിക്കാനുമായി അവിടെ കൂടി കൊള്ളാൻ രുദ്രൻ പറഞ്ഞു.
അവന്റെ ഗോത്രക്കാർ പ്രശ്നക്കാരാണെന്ന് രുദ്രന് അറിയാമായിരുന്നു. എങ്കിലും രുദ്രന് അത് പുറത്ത് കാണിച്ചില്ല. സംശയത്തോടെ അവനെ നോക്കിയില്ല.
"അച്ഛാ ഇദ്ദേഹം അച്ഛനെക്കാൾ ചോറുണ്ണും " എന്ന് കുഞ്ഞുട്ടൻ രുദ്രന്റെ മടിയിൽ ഇരുന്നുകൊണ്ട് പറഞ്ഞപ്പോൾ അവിടമാകെ ചിരി പരന്നു. സുമിത്രക്ക്
💬 Comments
View all comments