0%

Chapter Title : സുനന്ദയുടെ വേഷങ്ങള്‍

Author : kkstories Read All Parts 200

റീന നാളെ വീണ്ടും വിളിക്കുമെന്ന് ജോസ്ഫേട്ടനോട് പറഞ്ഞശേഷം സുനന്ദ കിടക്കയിൽ നിന്ന് എണീറ്റു. രാത്രിയിലെ മരുന്നും ആഹാരവും കൊടൂത്ത് കൂട്ടുകിടക്കാൻ അകന്ന ബന്ധുവായ സ്റ്റീഫൻ എത്തിയട്ടേ പോകാവൂ എന്നൊരിക്കൽകൂടി ഓർമ്മിപ്പിച്ച ശേഷം കൂട്ടികളെയും കൂട്ടി സുനന്ദ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപാടെ രാവിലെ അഴിച്ച് അഴയിൽ തൂക്കിയ മാക്സിയിലേക്ക് വീണ്ടും പ്രവേശിച്ചു. കൂട്ടികളുടെ യൂണിഫോമും താൻ പകൽ അണിഞ്ഞ സാരിയും ഒരു ബക്കറ്റിൽ നിറച്ച വെള്ളത്തിൽ അൽപം സർഫ് ഇട്ട് ഒന്നുപതച്ചശേഷം അതിലേക്ക് മൂക്കിവച്ചു. കൂട്ടികളെ മേലുകഴുകിച്ച് ഉടുപ്പിടാനായി മുറിയിലേക്ക് വിട്ട് അവൾ അടുക്കളയിലെത്തി ചായയുണ്ടാക്കി അതുമായി വരാന്തയിലെത്തുമ്പോൾ ഹോംവർക്കുകൾക്കായി ബുക്കുകളും നിരത്തി അനുവും വിനുവും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട ട്യൂഷൻ വേഷം ഉപേക്ഷിച്ച് സുനന്ദ വീണ്ടും അടുക്കളയിലേക്ക് മടങ്ങി. രാവിലെ പാത്രങ്ങളിൽ പകർന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന കറികൾ എടുത്ത് പുറത്ത് വച്ചു. രാത്രിയിലേക്കുള്ള ഭക്ഷണം പതിവുപോലെ ചൂടാക്കിക്കൊണ്ടിരിക്കുമ്പോൾ രണ്ടുമൂന്നു കിറ്റകളിൽ അരിയും പച്ചക്കറികളുമായി പ്രദീപൻ എത്തി. അവ വാങ്ങി യഥാസ്ഥാനങ്ങളിൽ വച്ചശേഷം അൽപനേരം ടിവിയുടെ മുമ്പിൽ ചെലവിട്ടു. ഓരോ ദിവസയും താനൽപ്പമെങ്കിലും വിശ്രമിക്കുന്നെങ്കിൽ അത് ഈ ടിവിക്കു മുമ്പിലെ ഏതാനും നിമിഷങ്ങളിൽ മാത്രമാണ് എന്ന തിരിച്ചറിവ് സുനന്ദയുടെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസമായി പുറത്തേക്ക് വന്നു. അവളുടെ ടിവി ആസ്വാദനത്തിന് ഭംഗം വരുത്തിക്കൊണ്ട് കൂട്ടികൾ ഉറങ്ങാനായി ബഹളം കൂട്ടി. അവർക്ക് ഭക്ഷണം കൊടുത്ത് ഉറങ്ങാൻ കിടത്തി വീണ്ടും ടിവിക്കുമുമ്പിലെത്തി തനിക്ക് പ്രിയപ്പെട്ടതെന്തോ ഒന്ന് ചാനലുകളിൽ തെരഞ്ഞ് കണ്ടെത്തുമ്പോഴേക്കും പ്രദീപൻ കുളികഴിഞ്ഞെത്തിയിരുന്നു. രാത്രി കുളികഴിഞ്ഞെത്തിയാൽ പ്രദീപനൽപം കണക്കുകൂട്ടലുകളുണ്ട്. അത് തീരുമ്പോൾ ഭക്ഷണം ടേബിളിലുണ്ടായിരിക്കണം, അതിന് വ്യത്യാസം

💬 Comments

View all comments