0%

Chapter Title : സുന്ദരിപ്രാവ് [രേഖ]

Author : രേഖ Read All Parts 1.4K

സ്ഥലത്തു എത്തിയപ്പോൾ ഞാൻ നിന്നു , ആരും വരില്ല എന്നും വന്നാലും കാണാൻ കഴിയില്ല എന്നും ഉറപ്പുവരുത്താൻ ആ ഇടവഴിയിലെ ആ വലിയ മരത്തിന്റെ പിന്നിലേക്കാണ് ഞാൻ നീങ്ങി നിന്നതു , അവനും അവിടെ വന്നു നിന്നു

എന്റെ നെഞ്ചിൽ നിന്നും പെടപെടാന്ന് ഇടിക്കുംപോലെ എന്റെ ഹൃദയമിടിപ്പുവന്നു…ആരും കാണില്ല ഇന്ന് ഉറപ്പുവരുത്തി മനസ്സിനെയും ധൈര്യപ്പെടുത്തി കണ്ണുകളടച്ചു ആരും കാണാതെ അവനെ കവിളിൽ ഒരു ഉമ്മകൊടുത്തു… ചുണ്ടു പിൻവലിച്ചു മാറാൻ നിന്നതും അവൻ വീണ്ടും എന്നെ പിടിച്ചു അടുപ്പിച്ചു. എന്നിട്ടു  അവന്റെ ചുണ്ടിനോട് എന്റെ ചുണ്ടുചേർത്തു മുത്തമേകി , പതുകെ  പതുകെ  എന്റെ ചുണ്ടിനെ അവന്റെ നാവുകൊണ്ട് നുണയാനും അവൻ മറന്നില്ല ഞാൻ അവിടെ നിന്നു കിതച്ചു. പിന്തിരിയണമെന്നുണ്ടെങ്കിലും അവന്റെ സാമീപ്യം  ഞാൻ നുകർന്നു , അവൻ കരങ്ങൾ മോചിപ്പിച്ചു എന്നെയും ചുണ്ടിനെയും മോചിപ്പിച്ചു അവൻ എന്റെ കവിളിൽ ഒരു മുത്തംകൂടി തന്നിട്ടാണ് അവൻ എന്നെ വിട്ടതും ,

വീടെത്തുംവരെ ഞാൻ ആ ഒരു ലഹരിയിൽത്തന്നെ ആയിരുന്നു

ആന്റി ഇടക്ക് ചോദിക്കുന്നുണ്ട് ഈ പെണ്ണിന് എന്ത് പറ്റി, ഓ പപ്പയും മമ്മിയും വരുന്നതിനാലാണോ എന്നെല്ലാം

ഞാൻ എല്ലാത്തിനും ചിരിച്ചുകൊടുത്തു ,

നാൻസിക്ക് എന്തോ സംശയം ഉള്ളതുപോലെ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുമില്ലടി കൂട്ടുകാരെയും അവനെയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമം അത്രേ ഉള്ളു

അവളും വിശ്വസിച്ചു

അവന്റെ ഫോൺ വിളിക്കും ഞങ്ങളുടെ സ്ഥിരം സമയത്തിനായി ഞാൻ കാത്തിരുന്നു പക്ഷെ സമയത്തിന് ഒച്ചിഴയുന്നതിനേക്കാൾ താമസംപോലെ എനിക്കുതോന്നി എന്നും 10 .30 ആകുമ്പോളാണ് അവൻ വിളിക്കുന്നത് പക്ഷെ ഞാൻ അതുവരെ

💬 Comments

View all comments