0%

Chapter Title : സുന്ദരിപ്രാവ് [രേഖ]

Author : രേഖ Read All Parts 1.3K

അവിടം അവസാനിച്ചു . ഞാൻ താമസത്തിനായി ചെന്നത് മമ്മിയുടെ സഹോദരൻ മാത്തുക്കുട്ടിയുടെ വീട്ടിലേക്കാണ് , മാത്തുക്കുട്ടിക് രണ്ടു മക്കളാണ് ഉള്ളത് വലിയത് നാൻസിയും ചെറിയവൻ ഇഗ്നേഷ്യസും , വീട്ടിൽ അവരുള്ളതിനാൽ ഞാൻ വേഗം അവരുമായി അടുത്തു. അവരെകൂടാതെ അവിടെ അവരുടെ മമ്മി ലിസിയും ഉണ്ട് .പപ്പയും മമ്മിയും ഇടക്ക് എന്റെ ചിലവിനു എന്ന് പറഞ്ഞു കുറച്ചു കൂടുതൽ പണം അയക്കുമ്പോൾ അവർക്കു എന്നോടുള്ള സ്നേഹത്തിനും ഒരു കുറവുമില്ലാതെയായി , ചിലപ്പോ അതുകൊണ്ടൊന്നും ആകില്ലാട്ടോ ... എന്നോട് ഇഷ്ടംകൊണ്ടു തന്നെ ആകാം

പള്ളീലച്ചന്മാരുടെ കീഴിലായതിനാൽ അത്യാവശ്യം സ്ട്രിക്ട് ആയ സ്കൂൾ ആയിരുന്നു എന്റേത് . സയൻസ് ഗ്രൂപ്പ് എടുത്തു . നന്നായി പഠിക്കുന്ന കുട്ടി ആയതിനാൽ തന്നെ എല്ലാവരും പ്രത്യകിച്ചു ടീച്ചേഴ്സിന്  ഞാൻ അവരുടെ ഓമനകുട്ടിയായിരുന്നു , ഞാൻ +1 ആയിരുന്നപ്പോൾ നാൻസി 10 ആയിരുന്നു . പക്ഷെ അവൾ എല്ലാ കാര്യത്തിലും എന്നേക്കാൾ വിവരമുള്ളതുപോലെ എനിക്ക് തോന്നി  , സമപ്രായമായതിനാൽ ഞാനും അവളുമായിരുന്നു വലിയ കൂട്ട് , സ്കൂളിൽ പോകുന്നത്  അഞ്ചുമാസം കഴിഞ്ഞപ്പോളേക്കും എനിക്ക് പോകാൻ വേണ്ടി ഏൽപ്പിച്ചിരുന്നു കാർ ഞാൻ അങ്കിളിനോട് പറഞ്ഞു പറഞ്ഞു നിർത്തലാക്കി , പിന്നെ ഞാനും നാൻസിയും ഒരുമിച്ചായി ബസിലുള്ള യാത്ര .

ഞാൻ ഈ കെട്ടുപൊട്ടലുകളിൽ നിന്നും  അഴിച്ചുവിട്ട നായകുട്ടിയെപോലെ ഞാനും എന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങി

അങ്ങിനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ഞാൻ പുതിയ സ്കൂളിലെ ആദ്യത്തെ വർഷവും കഴിഞ്ഞു . പതിവുപോലെ പപ്പയും മമ്മിയും വന്നു ആഘോഷത്തിന്റെയും യാത്രകളുടെയും സന്തോഷത്തിന്റെയും ദിവസങ്ങൾ എനിക്ക് സമ്മാനിച്ച് അവർ വീണ്ടും എന്നോട്‌യാത്രപറഞ്ഞു

💬 Comments

View all comments