0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.4K

നാലെണ്ണം ഒടിഞ്ഞ കോലത്തില്‍!”

അത് കേട്ട് സുധാകരന്‍റെ മാത്രമല്ല സുനിതയുടെ കണ്ണുകളും പുറത്തേക്ക് തള്ളി.

“മാധവേട്ടാ...ഓപ്പോളേ...എന്ത് ചെയ്യൂന്ന്...?”

“ഇപ്പം നിന്‍റെ പെമ്പ്രന്നോത്തി എന്നെ അപമാനിച്ചേന് പകരം ഞാന്‍ നിന്‍റെ ഓപ്പോളേ അടിച്ച് കൊല്ലാക്കൊല ചെയ്യും!”

“മാധവേട്ടാ, അരുത്!” “എന്ത് അരുതെന്ന്?”

“ഇന്നലെ ഇവള് അവളെ വന്നു കണ്ടതല്ലേ? ആശൂത്രീല്‍? അവളെങ്ങനെയാ ആശൂത്രീല്‍ ആയതെന്ന് പറഞ്ഞില്ലേ സുനിത മോളെ നിന്നോട്?”

സുധാകരന്‍ സുനിതയെ നോക്കി.

“നീ പറഞ്ഞത്, പശൂന് പുല്ലു കൊടുക്കുമ്പം ഓപ്പോള് കാല്‍ തെറ്റി വീണു എന്നല്ലേ സുനീ?”

സുനിത ഒന്നും മിണ്ടിയില്ല. കുറ്റബോധത്തോടെ അവള്‍ ഭര്‍ത്താവിനെ നോക്കുക മാത്രം ചെയ്തു.

“നീ അവളെ നോക്കി പേടിപ്പിച്ചാലൊന്നും അവള് പറയില്ല സുധീ,”

മാധവന്‍ പറഞ്ഞു.

“ഞാന്‍ തന്നെ അതങ്ങ് പറയാം. ഇവിടെ ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ?”

അത് പറഞ്ഞു അയാള്‍ സുധാകരനെയും സുനിതയെയും മാറി മാറി നോക്കി. സുധാകരന്‍ ദൈന്യതയോടെയും ആകാംക്ഷയോടെയും മാധവനെയും.

“എനിക്ക് നിന്‍റെ പെമ്പ്രന്നോത്തീനെ എന്നുവെച്ചാ ഈ സുനിത മോളെ ഒന്ന് കിട്ടണം...എന്ന് ഞാന്‍ പറഞ്ഞു അവളോട്‌! അവളോട്‌ എന്ന് വെച്ചാ നിന്‍റെ ഓപ്പോളിനോട്...അവളത് കേട്ടതും എന്‍റെ നേരെ ചീറിക്കൊണ്ട്‌ വന്നു...കൊടുത്തു ഞാന്‍ ഒരു എട്ട് പത്ത് അമിട്ട് അവളുടെ നെഞ്ചത്തും പൊറത്തും ഒക്കെ...നല്ല കനത്തില്‍!”

“മാധവേട്ടാ!”

അത് കേട്ട് സുധാകരന്‍ മാധവന്‍റെ നേരെ കോപത്തോടെ കുതിച്ചു. മാധവന്‍ അത് മുന്‍കൂട്ടി കണ്ടിരിക്കണം. മുമ്പോട്ട്‌ വന്ന സുധാകരനെ അയാള്‍ മൂക്ക് നോക്കി ആഞ്ഞിടിച്ചു. സുധാകരന്‍ മൂക്കും പൊത്തി നിലത്ത് വീണു.

“നീ കളിക്കുന്നെ പോലീസിനോടാ എന്ന് മറക്കല്ലേ സുധി മോനെ...പറഞ്ഞു കൊടുക്ക് ഒന്ന് സുനിത മോളെ!”

💬 Comments

View all comments