Chapter Title : സുനിത [Smitha]
സുന്ദരിയാകാന്‍ പറ്റില്ലേ? അങ്ങനെ നിയമം ഒന്നുമില്ലല്ലോ ഒണ്ടോ?”
“ഒഹ്! നിന്നോടോന്നും പറഞ്ഞു ജയിക്കാന്‍ എന്നെക്കൊണ്ടോന്നും ഈ ജന്മത്ത് പറ്റില്ല എന്‍റെ ഈശ്വരാ...”
“ആട്ടെ, ഇതെവിടെപ്പോയി വരുവാ ആന്‍റി?”
സൈഡില്‍ നിന്നും അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് ചോദിച്ചു. സുനിത അവന്‍റെ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ തിരികെ നോക്കി. നോക്കിയ നിമിഷം തന്നെ കണ്ണുകള്‍ പിന്‍വലിച്ചു അവള്‍.
“എന്താ ആന്‍റി?”
അവന്‍ ആകാക്ഷയോടെ തിരക്കി.
“ഒന്നൂല്ലടാ...”
അവള്‍ പറഞ്ഞു. അങ്ങനെ പറയുമ്പോള്‍ നേരിയ വിഷാദസ്പര്‍ശം ഉണ്ടായിരുന്നോ അവളുടെ വാക്കുകളില്‍ എന്ന് അവന്‍ സംശയിച്ചു. താഴെ, പച്ച നിറഞ്ഞ സമതലം മുഴുവന്‍ സ്വര്‍ണ സൂര്യശോഭയുടെ തിരയിളക്കം. കിഴക്കേ ചക്രവാളത്തിലേക്ക് പറന്നു നീങ്ങുന്ന പക്ഷികള്‍.
“സുധിയേട്ടന്‍റെ ശോഭ ഓപ്പോയില്ലേ? നീയറിയില്ല്യെ? നീ കണ്ടിട്ടുണ്ടല്ലോ...”
“പിന്നെ എനിക്കറിയില്ലേ ശോഭ ആന്‍റിയെ!”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“കഴിഞ്ഞ വിഷൂന് ആ ആന്‍റി വന്നപ്പം ഞാനും ആ ആന്‍റിയും അല്ലെ, ചേനേം ചെമ്പും ഒക്കെ പറിച്ചേ?””
അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.
“ആ ആന്‍റിക്ക് എന്ത് പറ്റി സുനിതാന്റി?”
അവന്‍ ചോദിച്ചു.
“ഓപ്പോള്‍ക്ക് നടുവേദനെടെ ഒരസ്ക്കിത...കെടപ്പാ..തൈലോം തിരുമ്മലും ക്കെ ഇണ്ട്..ഒന്നും അങ്ങട്ട് അങ്ങട് പിടിയ്ക്കണില്ല്യ ഡെന്ന്യേ ... ഓപ്പോളേ ന്ന് കാണാന്‍ പോയതാ ഞാന്...”
പിന്നെ സുനിത പറഞ്ഞു. സുധാകരന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ട് ശോഭ ഒപ്പോളിനോട്. നാലഞ്ച് വയസ്സേ മൂപ്പുള്ളൂ എങ്കിലും സത്യത്തില്‍ സുധാകരനെ പഠിപ്പിച്ചതും ഉദ്യോഗത്തിന് പ്രാപ്തനാക്കിയതും ശോഭ ഓപ്പോള്‍ ആണ്. പലഹാരം ഉണ്ടാക്കി തലച്ചുമടില്‍ അങ്ങാടിയിലും കിഴക്കേ കവല വരെയും ഒക്കെ കൊണ്ട് നടന്ന് വിറ്റാണ് രണ്ടുപേരുടെയും ചിലവിനും സുധാകരന്‍റെ
💬 Comments
View all comments