Chapter Title : സുനിത [Smitha]
അറിയില്ല...എന്ത് കൊണ്ട് എന്ന് ആരേലും ചോദിച്ചാ, എനിക്ക് ഉത്തരം ഇല്ല....ഞാനും നിന്നെ ഇഷ്ട്ടപ്പെടാം...നീ എന്നെ ഇഷ്ട്ടപ്പെടുന്ന പോലെ തന്നെ...നീ ആഗ്രഹിക്കുന്നത് ഒക്കെ ഞാന്‍ നിനക്ക് തരാം...ഒരു കണ്ടീഷന്‍ ഉണ്ട് എനിക്ക്...”
സുനിതയുടെ ഭാവം മാറിയത് അവന്‍ ശ്രദ്ധിച്ചു. സ്വരത്തിലെ തീവ്രതയും.
“എന്ത് കണ്ടീഷന്‍?”
“ഒരാളെ ...അയാളെ കുറഞ്ഞത് ഒരു കൊല്ലം എണീക്കാന്‍ പറ്റാത്ത വിധത്തില്‍ കയ്യോ കാലോ തല്ലി ഒടിക്കണം....”
ഡെന്നീസ് ഒന്ന് ഭയന്നത് അവള്‍ കണ്ടു. സിനിമകളില്‍ കഥാപാത്രങ്ങള്‍ അട്ഭുതപ്പെടുന്നത് പോലെ ഒരു ഭാവം അവന്‍റെ മുഖത്ത്. ഇതുപോലെ ഒക്കെയുള്ള ഡയലോഗ് റിയല്‍ ജീവിതത്തില്‍ ആരെങ്കിലും പറയുമോ എന്ന് സംശയിക്കുന്നത് പോലെ.
“ആ...ആരെ?
അവന്‍ സാവധാനം ചോദിച്ചു.
“മാധവന്‍ ചേട്ടനെ...”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“എഹ്?!!”
അവന്‍ അതിരില്ലാത്ത അദ്ഭുതത്തോടെ അവളെ നോക്കി. അദ്ഭുതം പിന്നെ ഭയമായി.
“മാധവന്‍ ചേട്ടനെയോ? ആന്‍റി എന്നാ തമാശ പറയുവാണോ? അത്രേം തണ്ടും തടീം ആരോഗ്യോം ഒള്ള ഒരാളെ! അതും ഒരു പോലീസ്കാരനെ?”
“അപ്പം നീ കരാട്ടെ പഠിക്കാനാ, കുങ്ങ്‌ഫൂ പഠിക്കാനാ എന്നൊക്കെ പറഞ്ഞ് നൈറ്റി പോലത്തെ വെള്ള ഉടുപ്പും ഒക്കെ വലിച്ചു കേറ്റി എങ്ങോട്ടാ പോകുന്നെ? ആവശ്യനേരത്ത് ഒരാളെ തല്ലാന്‍ പോലും പറ്റീല്ല എങ്കി എന്ത് കാര്യത്തിനാ നീയതൊക്കെ പഠിക്കുന്നെ? വെറുതെ മസില്‍ ഒണ്ടാക്കാനോ?”
ഡെന്നീസ് അവളെ ചമ്മലോടെ നോക്കി.
“അതെന്താ? മാധവന്‍ ചേട്ടന്‍ ആന്‍റിയെ എന്താ ചെയ്തെ, ഞാന്‍ അയാളെ തല്ലാനും കാലൊടിക്കാനുമൊക്കെ?”
ചമ്മല്‍ മാറ്റി അവന്‍ ചോദിച്ചു. അപ്പോള്‍ ഗേറ്റിനു വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അവന് ഉത്തരം പറയുന്നതിന് മുമ്പ് അത് കേട്ട് അവള്‍ പുറത്തേക്ക് ഒന്ന് നോക്കി.അവനും. അപ്പോള്‍ പുറത്ത് നിന്ന് നിലാവില്‍ മുറ്റത്തേക്ക് കയറി നിര്‍ത്തിയ ജീപ്പില്‍ നിന്നും സുധാകരനും പ്രശാന്തും ഇറങ്ങുന്നത് അവര്‍ കണ്ടു. മറ്റൊരാള്‍ കൂടിയുണ്ട്. അയാള്‍ മുഖം തിരിച്ച് മുറ്റത്ത് തന്നെ നില്‍ക്കുകയാണ്.
“മാധവേട്ടന്‍!”
മുറ്റത്ത് നില്‍ക്കുന്ന ആളെക്കണ്ട് ഡെന്നീസ് മന്ത്രിച്ചു. സുനിത അത് കേട്ട് ഒന്ന് വിറച്ചു. ഭയത്തോടെ അവള്‍ ഡെന്നീസിനെ നോക്കി. അപ്പോഴേക്കും കൈകള്‍ നിറയെ സാധനങ്ങളുമായി പ്രശാന്തും സുധാകരനും അകത്തേക്ക്
💬 Comments
View all comments