Chapter Title : സുന്നത്ത് 2 [ RaHuL ]
തന്നെയാണെന്ന് എനിക്കുറപ്പായിരുന്നു ആ തെണ്ടീ ഞാൻ പറഞ്ഞതെല്ലാം സ്പീക്കർ ഫോണിലിട്ട് അവൻറെ ഉമ്മാക്ക് കേൾപ്പിച്ചു കൊടുത്തിരിക്കുന്നു...
"ഷക്കീറ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഇതൊക്കെ ഒരു ചെറിയ കാര്യമാണ് അത്രവലിയ ആനക്കാര്യമൊന്നുമല്ല നിനക്കിത് ഫസ്റ്റ് ടൈം ആയതുകൊണ്ടാണ് ഞാനതിനെ പ്രൊസീജർ ഒക്കെ പറഞ്ഞുതരാം...."
അവൻറെ ഉമ്മ എല്ലാം കേട്ടുകൊണ്ട് മറുതലയ്ക്കൽ ഉണ്ട് എന്ന കാര്യം എൻറെ മനസ്സിൽ വല്ലാത്തൊരു നാണം ഉളവാക്കി... അതിനാൽതന്നെ അൽത്താഫിനെ മറുപടിക്ക് തിരിചൊരു മറുപടി കൊടുക്കാൻ എനിക്ക് ആയില്ല... "ഡോ നീ പേടിക്കേണ്ട ഉമ്മ പോയി സംസാരിച്ച കുഴപ്പമില്ല...." "എടാ തെണ്ടീ നീ എന്തിനാ ഞാൻ പറഞ്ഞത് മുഴുവൻ ഉമ്മാനെ കേൾപ്പിച്ചത് ഉമ്മ എന്നെപ്പറ്റി എന്തു വിചാരിച്ചിട്ടുണ്ടാവും...? എടാ പൊട്ടാ ഉമ്മ എന്ന് വിചാരിക്കാൻ ആണ് ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങൾ അല്ലേ പിന്നെ നിൻറെ കാര്യത്തിൽ സംഗതി അല്പം വശപ്പിശക് ആണ്.. "വശപ്പിശക് എന്തു വശപ്പിശക്...? ഞാനല്പം സംശയാതീതമായി ചോദിച്ചു....
"എടാ കുഴപ്പമൊന്നുമില്ല എനിക്കിപ്പോ അതിൻറെ കാര്യകാരണങ്ങളും നിന്നോട് വിശദീകരിക്കാൻ സമയമില്ല എൻറെ സുന്നത്ത് കല്യാണത്തിന് എന്തൊക്കെയാണ് നടന്നത് എന്ന് എനിക്ക് ഓർമ്മയുള്ള കാര്യങ്ങളിൽനിന്ന് ഞാൻ നിനക്കു പറഞ്ഞുതരാം അതുപോരേ..?"
"അതുമതി നീയാണ് മുത്തേ യഥാർത്ഥ ഫ്രണ്ട് ഉമ്മ....." കാര്യം കാണാൻ ഏത് കഴുതയുടെ വരെ കാലും പിടിക്കാൻ ഒരു മടിയും ഇല്ലാത്തതുകൊണ്ട് ഞാൻ ആ കഴുതയുടെ കാലുപിടിച്ചു.... മുത്തേ അപ്പോ നീ തുടങ്ങിക്കോ....
"എടാ സംഭവം നടക്കുമ്പോൾ ഞാൻ ചെറുതാണ് എനിക്ക് അത്രയ്ക്ക് അങ്ങോട്ട് വിശദമായിട്ട് ഓർമ്മയില്ല എന്നാലും എൻറെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടറിവുകളും എല്ലാം കൂട്ടിച്ചേർത്തു
💬 Comments
View all comments