Chapter Title : സുന്നത്ത് 2 [ RaHuL ]
ആകപ്പെട്ടു പോകും..." അല്പം സെൻറ് മെൻറ് അടിച്ച് ഞാനവനെ വീഴ്ത്താൻ നോക്കി അവൻ ആളൊരു ലോലഹൃദയൻ ആണ് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു...
"എടാ സക്കീറെ എന്താ നീ വല്ല കുഴപ്പത്തിലും ചെന്നുചാടിയ..?" "ഞാനായിട്ട് ചെന്നുചാടിയതല്ലടാ അതെന്റെ അടുത്തേക്ക് വന്നു ചാടിയത്..." "ഓ നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ.."
"എടാ മുത്തെ അത് പിന്നെ അത്ര വലിയ സംഭവമൊന്നുമല്ലാ കാര്യം എന്താണെന്ന് വെച്ചാൽ നിൻറെ സുന്നത്ത് കല്യാണം കഴിഞ്ഞതല്ലെ..???"
ഉള്ളിലുള്ള ജാള്യത പുറത്തുകാണിക്കാതെ ഞാൻ അവനോടു ഉത്തരം പറഞ്ഞു... "സുന്നത്തോ" ഭയം കലർന്ന ശബ്ദത്തോടെ അൽത്താഫ് മറുപടി നൽകി... "എടാ തെണ്ടീ നീയെന്തു വർത്തമാനമായി പറയുന്നു ഞാനെന്താ അതിൻറെ സിഡി അടിച്ച് നാട്ടുകാർക്ക് വിതരണം ചെയ്യാൻ പോവുകയാണോ....? അല്ല അതൊക്കെ പോട്ടെ നിനക്കെന്തിനാ എൻറെ സുന്നത്തിന്റെ വീഡിയോസ്..??
"എടാ ഞാൻ നിന്നോട് ഒന്നും മറച്ചുവെക്കുന്നില്ല....... ഒറ്റശ്വാസത്തിൽ സംഭവിച്ചത് മുഴുവൻ ഞാൻ അൽത്താഫ് നോട് തുറന്നു പറഞ്ഞു എല്ലാം കേട്ടതും ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഒരു ദീർഘനിശ്വാസം അല്ലാതെ മറ്റൊന്നും ഞാൻ കേട്ടില്ല...
"ഹലോ ഹലോ അൽത്താഫ് നീ കേൾക്കുന്നില്ലേ..??" പിന്നീട് ഞാൻ കേട്ട ശബ്ദം എൻറെ കാതുകൾക്ക് എന്നപോലെ എൻറെ ഹൃദയത്തിനു പോലും വിശ്വസിക്കാനായില്ല... ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഞാൻ കേട്ടത് ഒരുവൻ അട്ടഹാസ ചിരിയായിരുന്നു എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് ചിരിയായിരുന്നില്ല കാരണം എല്ലാം കേട്ട് അവൻ ചിരിക്കുമെന്ന് ഞാൻ മുൻപ് തന്നെ മനസ്സിൽ കണ്ടിരുന്നു എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് ഫോണിൻറെ മറുതലയ്ക്കൽ നിന്ന് ഞാൻ കേട്ട് സ്ത്രീ ശബ്ദമായിരുന്നു....
അത് മറ്റാരുമല്ല അവൻറെ ഉമ്മ
💬 Comments
View all comments