Chapter Title : സുന്നത്ത് 2 [ RaHuL ]
ആലോചിച്ചുനോക്കൂ അല്ലെങ്കിൽ വേണ്ട ഞാൻ മുഴുവൻ പറയട്ടെ എന്നിട്ട് നീ രാത്രി കിടക്കുമ്പോൾ ആലോചിച്ചാൽ മതി ..... അങ്ങനെ ആ ദിവസം വന്നെത്തി സുന്നത്ത് കല്യാണം... കല്യാണം എന്ന വാക്ക് നല്ലപോലെ ഓർമ്മയുണ്ട് എങ്കിലും സുന്നത്ത് എന്താണ് എന്ന് എനിക്കറിയില്ലായിരുന്നു എങ്കിലും ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി ആരാണ് എന്ന് അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.... എൻറെ കുടുംബത്തിൽ തന്നെയുള്ള എനിക്ക് എന്തും ചോദിക്കാൻ ധൈര്യമുള്ള ഒരു ഇക്കാക്ക ഉണ്ടായിരുന്നു പുള്ളിക്കാരനോട് ഞാൻ ഈ സുന്നത്തിനെ പറ്റി എന്ന് ചോദിച്ചു എന്താ ഇക്കാക്ക ഈ സുന്നത്ത് എന്ന് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി, നീ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് എന്നായിരുന്നു... ആ ഉത്തരത്തിൽ ഞാൻ അത്രയ്ക്കങ്ങോട്ട് വിശ്വസിച്ചില്ല എന്നിരുന്നാലും ആരാണ് സുന്നത്ത് എന്ന ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു.... രാത്രിയിൽ എല്ലാവരും ഉറങ്ങി കിടന്നപ്പോഴും എൻറെ മനസ്സ് അഘാതങ്ങളുടെ ആഴത്തിൽ സുന്നത്തിനെ തേടി കൊണ്ടിരിക്കുകയായിരുന്നു അവളുടെ മുഖം മനസ്സിൽ നെയ്തുകൊണ്ടിരിക്കുകയായിരുന്നു.. പിറ്റേന്ന് രാവിലെ ഉമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത് മോനെ അൽത്തൂ എണീക്ക് എനീക്ക്... ഉറക്കച്ചടവോടെ ഉമ്മാൻറെ കൈയുംപിടിച്ച് മുറ്റത്തേക്കിറങ്ങി വന്ന ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഒരു സിനിമാതാരത്തെ പോലെ എല്ലാവരും എന്നെ തന്നെ അത്ഭുതം തിളങ്ങുന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു... ഉമ്മ എന്നെ നേരെ കൊണ്ടുപോയത് ഓലകൊണ്ട് പടച്ചുണ്ടാക്കിയ ഒരു താൽക്കാലിക കുറ്റി പുരയിലേക്ക് ആണ് ഒന്നും അറിയാതെ ആട്ടം കാണുന്ന വിഡ്ഢിയെ പോലെ ഞാൻ ഉമ്മയുടെ കൂടെ ഓലപ്പുറയിലേക്ക് നടന്നു... വീടിനുള്ളിൽ നിറയെ പാത്രങ്ങളും അതിൽ
💬 Comments
View all comments