Chapter Title : സുന്നത്ത് 2 [ RaHuL ]
നിറയെ വെള്ളവും ഉണ്ടായിരുന്നു അത് മാത്രമല്ല എൻറെ ഉമ്മൂമ്മയും അമ്മായിമാരും പിന്നെ കുടുംബത്തിലെ ചില സ്ത്രീകളും എല്ലാം കുറ്റിപ്പുരയിൽ ഉണ്ടായിരുന്നു ... എല്ലാവരുടെയും മുഖത്ത് ഒരു ആഹ്ലാദ പുഞ്ചിരി ഞാൻ കണ്ടു എന്നാൽ എന്തിനാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല... ഒരുപക്ഷേ കല്യാണത്തിന് ഇത്തരം ചടങ്ങുകൾ എല്ലാം ഉണ്ടായിരിക്കും എന്നാൽ അത് ഞാൻ കാണാത്തത് കൊണ്ട് അറിയാതെ പോയതാവും എന്നാണ് ഞാൻ വിചാരിച്ചത്... ഉമ്മ എൻറെ കൈവെള്ളയിലേക്ക് അല്പം ഉമിക്കരിയും ഉപ്പും എടുത്തുവെച്ച് തന്നു... ആദ്യം പല്ലു തേക്ക് എന്നിട്ട് നമുക്ക് കുളിക്കാം... ആ പറച്ചിലിൽ അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ട് ഞാൻ പതിവുപോലെ തന്നെ എൻറെ പല്ലുകളെ മുല്ലപ്പൂമൊട്ടുകൾ ആക്കാനുള്ള പരിശ്രമത്തിലായിരുന്നു.. പല്ലുതേച്ചു വൃത്തിയാക്കിയശേഷം ഉമ്മ എന്നോട് ഇനി കുളിക്കാം എന്നു പറഞ്ഞു കൂട്ടത്തിലുണ്ടായിരുന്ന ഒരു അമ്മായി കുളിമുറിയുടെ വാതിൽ അടച്ചു അതൊരു കുളിമുറി ആയിരുന്നു എന്ന് അവസരത്തിലാണ് ഞാൻ മനസ്സിലാക്കിയത് ഉമ്മ എന്നോട് പതുക്കെ പറഞ്ഞു അൽതൂ ആ ട്രൗസറും കുപ്പായോം അഴിക്ക്..... നാണം കൊണ്ട് കുടുങ്ങിപ്പോയ ഞാൻ ഉമ്മയുടെ കാതിൽ പതുക്കെ പറഞ്ഞു എനിക്ക് മടിയാണ് ഇവരോടൊക്കെ പുറത്തു പോകാൻ പറ ഞാനൊറ്റയ്ക്ക് കുളിച്ചോളാം ഞാൻ വലിയ കുട്ടിയായില്ലെ... ഏയ് അതൊന്നും പറ്റില്ല ഇന്ന് നിൻറെ കല്യാണമാണ് കല്യാണദിവസം കുട്ടികൾ ഒറ്റയ്ക്ക് കുളിക്കാൻ പാടില്ല.. മനസ്സില്ലാ മനസ്സോടെ ഞാൻ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി... അവിടെ കൂടി നിന്നവരുടെ കണ്ണുകൾ എന്നെ ചൂഴ്ന്നു വലിക്കുന്നതയി എനിക്ക് തോന്നി...... എന്നൽ സംഭവിക്കാൻ പോവുന്നത് ഇതിലും വലുതാണെന്ന് ആരുണ്ടറിയുന്ന്....
എന്താകും അൽതാഫിന്റെ ജീവിതത്തിൽ പിന്നീട് നടന്നത്....????
💬 Comments
View all comments