0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ]

Author : pakkaran Read All Parts 330

എല്ലാം ഫോണിൽ സംസാരിക്കും, ഉമ്മ ഫോൺ വിളിച്ച് നേരെ എനിക്ക് തരും ബാക്കി ഉള്ള തള്ള് മുഴുവൻ ഞാൻ സഹിക്കണം... ഉമ്മ ആവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ... അങ്ങനെയാണ് ഞങ്ങൾ ഇത്രത്തോളം അടുത്തത്... ഇത്താടെ വീട്ടിൽ അതവാ തറവാട്ടിൽ ചെന്നാൽ ഞാൻ നേരെ കയറി ചെല്ലുക അടുക്കളയിലേക്കാണ്... എനിക്ക് വേണ്ടത് എന്താണോ ഞാൻ തന്നെ എടുത്ത് തിന്നും... സ്വാലിഹ ഞാൻ അടുക്കളയിൽ കയറി കാണിക്കുന്ന പേകൂത്ത് കണ്ടിട്ട് അന്തം വിട്ട് നിൽക്കുന്നത് ഞാൻ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. കാരണം ഇത്താക്ക് അടുക്കളയിൽ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. അതിൽ കൈകടത്താൻ ഞാൻ മാത്രമേ ഇതു വരെ ദൈര്യം കാണിച്ചിട്ടുള്ളൂ... അത് കൊണ്ടുള്ള അന്തം വിടൽ ആണ്... സ്വാലിഹയും ഞാനും സമപ്രായക്കാർ ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യാണ് കക്ഷി. അവളെ കെട്ടിയോൻ ഫിൻലാൻഡിൽ ഫിസിക്സിൽ പി എച്ച് ഡി ചെയ്യുന്നു.


നാളെ ഇത്താടെ വീട്ടിൽ ഒരു വിശേഷം നടക്കാൻ പോവാ.. ഇത്താടെ കുഞ്ഞാങ്ങള ശരീഫ്ക്കാടെ ഇളയ മോളെ നിക്കാഹ് ആണ് നാളെ വെള്ളിയാഴ്ച. ശനിയാഴ്ച കല്യാണവും...
ശരീഫ്ക്ക മരിച്ചിട്ട് 10 വർഷത്തിന് അടുത്താവാൻ ആയി. ഇക്കാനെ വളരെ ചുരുക്കം പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ... ഒരു പാവം മനുഷ്യൻ... അദ്ദേഹത്തിന്റെ ചിരിയും ചിരിക്കുന്ന മുഖവും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്... ആള് ചിരിക്കുമ്പോൾ കണ്ണിന് വല്ലാത്ത ഒരു പ്രത്യേകതയാണ്... പുഞ്ചിരിക്കുമ്പോൾ ആണ് ഏറെ സുന്ദരം...
ഇത്തയുടെ ഉമ്മാക്ക് പേരക്കുട്ടിയെ തറവാട്ടിൽ നിന്ന് തന്നെ കൈപിടിച്ച് കൊടുക്കണം എന്ന ഒറ്റ വാശിയുടെ പേരിലാണ് കല്യാണം തറവാട്ടിൽ വെച്ച് കയിക്കുന്നത്...

💬 Comments

View all comments