Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 2 [പാക്കരൻ]
പേരകുട്ടികളുടെ കൂട്ടത്തിൽ അവസാനത്തെ സന്തതിയാണ്... അതും പെൺകുട്ടി... പിന്നെ പറയേണ്ട കാര്യമില്ലല്ലോ....
ഉമ്മ കല്യാണ പുരയിലേക്ക് പോയതാണ്... ഞാനാണ് ഇറക്കി കൊടുത്തത്... പിന്നെ എന്താപ്പോ ഇത്ര പെട്ടെന്ന് വിളിക്കാൻ..
ഞാൻ ആണ് എങ്കിൽ ഒരു ലുങ്കിയും ഉടുത്തു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്... കല്യാണ വീട്ടിൽ ആളും ബഹളവും ആയത് കൊണ്ട് ഉമ്മാനെ ഇറക്കി കൊടുത്തതേ ഉള്ളൂ... ഞാൻ ഇറങ്ങിയില്ല...
നേരെ വിട്ട് പിടിച്ചത് കടപ്പുറത്തേക്ക് ആണ്... ഒന്ന് പുകക്കണം എങ്കിൽ എന്തൊക്കെ കഷ്ടപ്പാടാ... വലിക്കുന്ന കാര്യം വീട്ടിൽ അറിയില്ല അറിഞ്ഞാൽ ഉമ്മ എന്നെ കൊല്ലും...
കുറേ നേരം തിരമാല ഒക്കെ എണ്ണി തിരിച്ച് അങ്ങാടിയിൽ എത്തുമ്പോൾ ആണ് ഉമ്മാന്റെ വിളി വരുന്നത്.. ഇനി ഒന്നും നോക്കാൻ ഇല്ല...
ലുങ്കി എങ്കിൽ ലുങ്കി...
വീട്ടിൽ പോയി മാറ്റാൻ നിന്നാൽ അതിന്റെ തെറി വേറെ കേൾക്കേണ്ടി വരും...
എന്തിനാ വെറുതെ... ലുങ്കി മതി...
ഗേറ്റിനടുത്ത് എത്തിയപ്പോൾ വണ്ടി അവിടെ വെച്ച് നടന്ന് കയറിയാലോ എന്ന് വരെ ആലോചന പോയി... എന്റെ തൊലിക്കട്ടിയിലുള്ള വിശ്വാസത്തിന്റെ പേരിൽ നേരെ വണ്ടി എടുത്ത് മുറ്റത്തേക്ക് കയറ്റി നിർത്തി...
ബുള്ളറ്റ് സ്റ്റാന്റേർഡിൽ സൈലൻസർ ഗമയോടെ മുഴക്കി വന്നിറങ്ങിയ എന്നെ മുറ്റത്ത് പന്തലു പണിക്കാരും, ഡക്കറേഷൻ വർക്കുകാരും, കണ്ട് പരിചയമില്ലത്ത ഏതാനും പേർ, ബന്ധുക്കൾ ആണെന്ന് തോന്നുന്നു.
'ഏതാടാ ഈ അലവലാതി'
എന്ന രീതിയിൽ പുഛത്തോടെ നോക്കുന്നുണ്ട്. ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന എന്റെ സ്വദസിദ്ധമായ രീതിയിൽ, ലുങ്കിയും മടക്കി കുത്തി വീടിന് അകത്തേക്ക് കയറി. പൂമുഖത്ത് ആരും തന്നെ ഇല്ല... കുറച്ച് കുട്ടികൾ കളിക്കുന്നത് അല്ലാതെ...
💬 Comments
View all comments