Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]
സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 3
Suruma Ezhthiya Kannukalil Part 3 | Author : Pakkaran | Previous Part
പ്രതീക്ഷകളുടെ ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചു...
മുഖത്ത് ഒരു ചിരി വരുത്തി ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ സംശയത്തോടെ എന്നെ നോക്കി. ഞാൻ വിനയ കുലീനനായി ഉമ്മാനോട് ചോദിച്ചു... "ഉമ്മാ... എന്റെ സമ്മതത്തേക്കാളും ഇപ്പോൾ നമ്മൾ വില കൽപിക്കേണ്ടത് റുബീനയുടെ അഭിപ്രായത്തിന് അല്ലെ... ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടേ??" ഇങ്ങനെ ഒരു നീക്കം എന്റെ അടുക്കൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ല എന്ന് ആ മുഖഭാവങ്ങളിൽ നിന്ന് വ്യക്തമാണ്... എന്റെ ആവശ്യം തികച്ചും ന്യായമാണ് എന്നത് കൊണ്ട് തന്നെ സമ്മതിക്കാതിരിക്കാനും വയ്യ... ഉമ്മ ജെസിത്താനെ ഒന്ന് നോക്കിയപ്പോൾ ഇത്ത പുറത്തേക്ക് ഇറങ്ങി ആരോടോ എന്തോ പറയുന്നത് കണ്ടു.. നിമിഷങ്ങൾക്കകം ഇത്ത ഉള്ളിലേക്ക് വന്നു എന്നോടായി പറഞ്ഞു.. "മോനേ... റുബിമോള് മുകളിലത്തെ റൂമിൽ ഉണ്ട്.. വലത്തെ സൈഡിൽ ആദ്യത്തെ മുറി" റൂമിന് വെളിയിൽ ഇറങ്ങിയപ്പോളാണ് ഞങ്ങളുടെ സംഭാഷണം ചെവിയോർത്തിരുന്ന സ്ത്രീ ജനങ്ങളെ ശ്രദ്ധിക്കുന്നത്... വാതിൽ അടക്കാതിരുന്നത് കൊണ്ട് എല്ലാം വ്യക്തമായി കേട്ടിട്ടുണ്ടാകും എന്ന് വ്യക്തം.. ചുണ്ടിൽ ഒരു ചിരിയും ഫിറ്റ് ചെയ്ത് കോണിപ്പടിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സൽമാനും കൂട്ട് വന്നു വഴികാട്ടി എന്നോണം...
റൂമിന് വെളിയിൽ എത്തി അവൻ പിൻവാങ്ങിയപ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് മടിച്ച് നിന്നു... രണ്ടും കൽപിച്ച് വാതിൽ ഒന്നു തള്ളിയപ്പോൾ അത് എനിക്കായി തുറന്ന് തന്നു... ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല...
വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച എന്നെ വികാരത്തിന് അടിമപെടുത്തിയില്ല എങ്കിൽ ഞാൻ ആണാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം... വൃത്തിയായി വിരിച്ച കിംങ് സൈസ് ബെഡിൽ തലയിണ കെട്ടിപിടിച്ച് കമയ്ന്ന് കിടക്കുകയാണ് നമ്മുടെ നായിക... മുടി മുന്നിലേക്ക് ഇട്ടാണ് കിടപ്പ്... തലക്ക് മുകളിലായി തോളിലേക്ക് ഇറങ്ങി ഒരു തുണി... തട്ടം ആകും.. ചുരിദാർ ആണ് ഇട്ടിരിക്കുന്നത്.. ശരീരത്തിനോട് ചേർന്ന് ഫിറ്റായി കിടക്കുന്ന ചുരിദാർ... അത് അവളുടെ പിന്നഴകിന് മാറ്റേകുന്നു...
💬 Comments
View all comments