0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 376

ഇതൊക്കെ ഒന്ന് വെട്ടി വൃത്തിയാക്കണ്ടെ?”

ഉമ്മയുടെ ആവലാതി

“ അമ്മായീ.. എന്റെ ഫ്രണ്ടിന് സിറ്റിയിൽ ഒരു ബ്യൂട്ടീ പാർലർ ഉണ്ട്.. നമുക്ക് അവിടെ പോവാം”

സെബിതത്ത എന്തോ വല്യ കാര്യം പോലെ പറഞ്ഞു

“ അത് ശെരിയാ... നല്ല ഷോപ്പ് ആണ്”

റിസ്സത്ത സെബിതത്താനെ പിന്താങ്ങി

“എവിടാ ന്ന് വെച്ചാ വഴി പറ “

ഞാൻ കലിപ്പിട്ടു.

സെബിതത്താനെ നോക്കിയപ്പോൾ പരമ പുഛം

അവള് പറഞ്ഞ വഴികളിലൂടെ കാറ് നീങ്ങി

പുതിയസ്റ്റാന്റിന് ഓപ്പോസിറ്റ് എ.പി പള്ളിക്ക് മുന്നിലൂടെയുള്ള വഴി കുറച്ചു പോണം

അവളുടെ തുള്ളിച്ചാടി ഉള്ള ഇറക്കം കണ്ടിട്ട് ഞാൻ പറഞ്ഞു

“ ഉമ്മാ... ഇവിടെ ചിലർക്ക് കമ്മീഷന് അടിക്കാനുള്ള ആവേശം കണ്ടില്ലേ?? ഇതൊക്കെ എവിടെ കൊണ്ട് വെക്കുന്നോ ആവോ??”

റിസ്സത്ത സെബിതത്താനെ നോക്കി ചിരിച്ചു

“ന്റെ കുട്ടി നിന്നെ പോലെ അങ്ങനെ ഒന്നും ചെയ്യില്ല”

ഉമ്മാന്റെ വക കട്ട സപ്പോർട്ട്

“ അങ്ങനെ പറഞ്ഞ് കൊടുക്ക് അമ്മായീ....”

കൊഞ്ഞനം കുത്തി കൊണ്ട് ചവിട്ടി കുത്തി അകത്തേക്ക് നടന്നു..

ദേ തുള്ളി ചാടുന്നു.... രണ്ടും...

ഞാൻ അവറ്റകളേം നോക്കി കൊണ്ട് പതിയെ പിന്നാലെ നടന്നു..

പുറത്ത് കാണുന്നത് പോലെയല്ല.. അകത്ത് നല സ്പേസ് ഉണ്ട്. ഇത്ത റിസപ്ഷനിലെ പെണ്ണിനെ കെട്ടിപിടിക്കു നൊക്കെ ഉണ്ട്. പരിചയക്കാർ ആവും. എന്നെ ചൂണ്ടികാട്ടി എന്തൊക്കെയോ പറയുന്നുണ്ട്.. എന്നെ ഒരു ചെറുപ്പക്കാരൻ കൊണ്ട് പോയി ഒരു സീറ്റിൽ ഇരുത്തി..

എങ്ങനെ വെട്ടണം എന്ന് ചോദിച്ചപ്പോൾ എന്നെ നോക്കി ഉമ്മാനെ നോക്കി ഇത്ത

“അമ്മായീ.. നമുക്ക് ഇവന്റെ താടി ഇങ്ങ് എടുത്താലോ..”

“ എന്നാ നീ പറയുന്നത് എന്താന്ന് വെച്ചാൽ ഞാൻ വാങ്ങി തരും..”

അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി

വർഷങ്ങളായി എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് അവൻ.

‘കരടി നെയ്യ് തേച്ചിട്ട് വരാത്ത താടി, ഒരു പെണ്ണ്

💬 Comments

View all comments