Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ഷാനിബിന്റെ കൂടെ ഒരു ജീവിതം അത് മോള് സ്വപ്നം കാണണ്ട.."
സ്വാലിഹ വളരെ ആകുലതയോടെ പറഞ്ഞു...
"പക്ഷേ.... നീ പറ ഒരാളെ സ്നേഹിച്ച് മറ്റൊരാളുടെ കൂടെ എങ്ങനാ ജീവിക്കാ??"
"അല്ലെടീ പോത്തേ... നീ വെറുതെ കാഞ്ചനമാല കളിക്കുന്നത് എന്തിനാ?? നീയും ഷാനിബും തമ്മിൽ വർഷങ്ങളുടെ ബന്ധം ഒന്നും ഇല്ലാലോ?? ഈ അടുത്ത് അല്ലേ നിങ്ങൾ പരിചയപ്പെട്ടത്... നിൻറെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും നിങ്ങൾ തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്ന് ??"
സ്വാലിഹ സംശയ ഭാവത്തിൽ ചോദിച്ചു...
"ചില ആളുകൾ നമ്മുടെ മനസ്സിൽ കയറിക്കൂടാൻ അധികം സമയം ഒന്നും വേണ്ടിവരില്ല അങ്ങനത്തെ ഒരാളായിരുന്നു ഷാനുക്ക... ഷാനുക്കാനെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിന് മുകളിൽ ആയി... ന്റെ ഫ്രണ്ട് അസ്നാന്റെ കസിൻ ആണ് ഷാനുക്ക... മലപ്പുറം കൊണ്ടോട്ടിക്കടുത്താ ഓളെ വീട്... അവളുടെ വീട്ടിൽ ഒരു ഫങ്ഷന് പോയപ്പോൾ അവൾ പരിചയപെടുത്തി തന്നതാ...
വെളുത്ത് സുന്ദരനായ ചുള്ളൻ ചെക്കൻ... ഒരു അഞ്ചര അടി ഒക്കെ തോന്നിക്കുന്ന ഉയരം... താടി ഷേവ് ചെയ്ത് മീശ വെച്ചിട്ടുണ്ട്... നമ്മുടെ ഷാഹിദ് കപൂർ ജബ് വീ മെറ്റ് സിനിമയിൽ മീശ വെച്ചാൽ എങ്ങനെ ഉണ്ടാവും.. അതേ രൂപം... എന്തൊരു ക്യൂട്ട് ആയിരുന്നെന്ന് അറിയാവോ?? അത്യാവശ്യം പെണ്പിള്ളാരൊക്കെ ഒക്കെ ആളെ വായ് നോക്കുന്നുണ്ട്.. ഞാനും ഇടയ്ക്കിടയ്ക്ക് നോക്കിയിരുന്നു. ഒരു പ്രാവശ്യം ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിലുടഞ്ഞപ്പോൾ രണ്ടു പേരും പുഞ്ചിരി തൂകി... പിന്നെയും നോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നോക്കിയില്ല... ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിട്ടും ആളുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു... വീണ്ടും വീണ്ടും കാണാൻ കൊതി
💬 Comments
View all comments