0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.3K

തോന്നി...

പിന്നെ ഇടക്കിടക്ക് അസ്നാനെ കാണാൻ കോളേജിൽ വരുമ്പോൾ ഞങ്ങൾ മീറ്റ് ചെയ്യാറുണ്ടായിരുന്നു.. ഇക്ക വരുമ്പോൾ ഞങ്ങൾ പുറത്ത് ഒക്കെ പോവുമായിരുന്നു... അങ്ങനെ ഞങ്ങൾ പതിയെ നല്ല കമ്പനി ആയി... ഷാനുക്ക പിന്നെ ഇടക്കിടക്ക് കോളേജിൽ ഞങ്ങളെ കാണാൻ വരാൻ തുടങ്ങി...

ഒരു പ്രാവശ്യം ഇക്ക വന്നപ്പോൾ അസ്നക്ക് പ്രോജക്റ്റ് സബ്മിഷൻ ഉള്ളത് കൊണ്ട് ഓള് കൂടെ വരാൻ പറ്റില്ലന്ന് പറഞ്ഞിട്ട് ഞാനും ഷാനുക്കയും സിറ്റിയിൽ പോയി.. ഞാൻ ബുക്ക് ഫെയർ ഷോക്ക് കയറണം ന്ന് പറഞ്ഞപ്പോൾ ഇക്കാക്ക് താൽപര്യം ഇല്ലാഞ്ഞിട്ടും ആള് കൂടെ വന്നു.. എന്റെ പിന്നാലെ അങ്ങനെ നടന്നു...

ബുക്ക് വാങ്ങി ഇറങ്ങിയപ്പോൾ ഞങ്ങൾ ഒരു കോഫിഷോപ്പിൽ കയറിയേ... അവിടെ വെച്ച് ആണ് ഇക്ക എന്നോട് ഇഷ്ടാന്ന് പറയണത്... ഞാനത് കേട്ടപ്പോ ഒന്നും പറയാതെ കോഫി കുടിച്ച് വേഗം ഇറങ്ങി... പോവുന്ന വഴികളിൽ വെച്ച് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.. അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിച്ചതുമില്ല... ഇറങ്ങി പോകാൻ നേരത്ത് ആൾ എന്നോട് പറഞ്ഞു റുബീന നീ ശരിക്ക് ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി... നിൻറെ മറുപടിക്കായി ഞാൻ കാത്തിരിക്കാം...

കുറച്ച് ദിവസം കഴിഞ്ഞ് ആള് പിന്നെയും കോളേജിൽ വന്നു... ഇത്തവണ എന്നെ കാണാൻ ആയിരുന്നു... ഞാനങ്ങനെ കുറേ കാലം പിന്നാലെ നടത്തിച്ചിട്ട് ഉണ്ട് പാവത്തിനെ... കുറേ കാലം പിന്നാലെ നടന്നപ്പോൾ ഞാൻ വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു... അങ്ങനെ ആണ് ആളുടെ വീട്ടുകാര് ഇവിടെ വരുന്നതും കല്യാണം ഉറപ്പിക്കുന്നതും...

കല്യാണം ഉറപ്പിച്ചതിന് ശേഷം ഞങ്ങൾ ഫോണിൽ കൂടെ എന്നും സംസാരിക്കുമായിരുന്നു. ഞങ്ങളുടെ

💬 Comments

View all comments