Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
മനസ്സുകൾ തമ്മിൽ അടുക്കാൻ തുടങ്ങി... ആളുടെ സംസാരവും സംസാരത്തിലെ മാന്യതയും എന്നെ വല്ലാതെ ആകർഷിച്ചു... എന്നെ ഒന്നിനും നിർബന്ധിപ്പിക്കില്ല.. എല്ലാം എൻറെ ഇഷ്ടത്തിന് വിട്ടു തരും... ഞാൻ അത്രക്ക് കംഫർട്ടബിൾ ആയിരുന്നു ആളെ അടുത്ത്.. ഷാനുക്കാനെ ഞാൻ പതിയെ പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി... കളിയും ചിരിയുമായി എന്നോ നഷ്ടപ്പെട്ട എന്റെ സന്തോഷം തിരിച്ചു തന്നത് അത് ന്റെ ഷാനുക്കയാണ്... ജീവിതത്തിന് ഒരു അർത്ഥം ഉണ്ടെന്നു തോന്നിയത് ആളെ കണ്ടതിനുശേഷമാണ് "
റുബീന പഴയ കാലം ഓർത്തെന്നോണം പറഞ്ഞു
"ഇത്രക്ക് നിഷ്കളങ്കനായിട്ടാണോ നിൻറെ ഷാനുക്കാനെ പോലീസ് പിടിച്ചത്?? അതും കഞ്ചാവ് കേസിൽ"
സ്വാലിഹ അവളുടെ സ്വാഭാവിക സംശയം എന്നോണം ചോദിച്ചു...
"ഷാനുക്ക ഇതിൽ കുടുങ്ങിയത് എങ്ങനാ ന്നാ നിക്കും പിടികിട്ടാത്തത്.... ആരെങ്കിലും മനപ്പൂർവ്വം കുടുക്കിയത് ആകാനെ വഴിയുള്ളൂ... എല്ലാം ന്റെ വിധി ന്ന് പറഞ്ഞാൽ മതിയല്ലോ..."
നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു...
"സ്വാലീ... നിനക് എന്നെ സഹായിക്കാൻ എന്തെങ്കിലും വഴി തോന്നുന്നുണ്ടെങ്കിൽ പറയൂ... ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്... എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല"
"ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് എൻറെ മേലേക്ക് ചാടിക്കയറാൻ വരില്ല എങ്കിൽ ഞാനൊരു കാര്യം പറയാം..."
"ഹ്മ്.... പറ.."
"എന്നെ സംബന്ധിച്ചിടത്തോളം ഷാജഹാൻ നിനക്ക് നല്ലൊരു ചോയിസ് ആണ്... ആള് നല്ലൊരു ക്യാരക്ടർ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്... സോ മനസ്സുകൊണ്ട് നീ അവനെ അക്സെപ്റ്റ് ചെയ്യാൻ ട്രൈ ചെയ്താൽ തീരാവുന്ന പ്രശ്നമേ നിനക്കിപ്പോൾ ഉള്ളു.... സമയം കൊടുത്താൽ അവന് നിന്നെ മനസ്സിലാക്കാൻ പറ്റും അതെനിക്ക് ഉറപ്പാ...
💬 Comments
View all comments