Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ആ കാണുന്ന രൂപം ഒക്കെ ഉണ്ടെന്നേ ഉള്ളൂ അവൻ ആളൊരു പാവമാണ്.... പിന്നെ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ലൈഫിൽ നടക്കണം എന്നില്ലല്ലോ.. വീ ഹാവ് റ്റു കോംപ്രമൈസ് സം ടൈംസ്.... "
"ഈ ഷാജഹാനെ എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട്.. എൻറെ കോളേജിൽ ഒരു കോൺഫറൻസിന് വന്നിട്ടുണ്ടായിരുന്നു. പേഴ്സണാലിറ്റി ഒക്കെ കൊള്ളാം കൊള്ളാം പക്ഷേ ആള് ഒരു പഠിപ്പി ആണെന്നാ തോന്നുന്നത്.... ഐ തിങ്ക് സോ..."
"ആഹാ... അതെപ്പോ?? പഠിപ്പിയേ... അതും ഓനേ... നിനക്ക് വെറുതെ തോന്നുന്നതാ കേരളത്തിലെ ടോപ്പ് ക്യാമ്പസിൽ പഠിച്ചു എന്ന് കരുതി അവൻ പഠിപ്പി ഒന്നുമല്ല... ഹീ ഈസ് ആൻ ആവറേജ് ഗായ്..."
സ്വാലിഹ അൽപം പുച്ഛം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു
"ഓ പിന്നേ... കേരള സയൻസ് കോൺഗ്രസിൽ പേപ്പർ പ്രെസന്റ് ചെയ്ത് സസ്റ്റൈനബിൾ ഡെവലപ്മെൻറ് കാറ്റഗറിയിൽ ബെസ്റ്റ് പേപ്പർ അവാർഡ് കിട്ടിയ മൊതലിനെ പഠിപ്പി എന്നല്ലാതെ പിന്നെ എന്താ വിളിക്കാ...അതും ഒരു ബിടെക് സ്റ്റുഡൻറ്..."
"പിന്നെ ഒന്ന് പോയെടീ... നിനക്ക് ആളു മാറിയതാവും... ബിടെക്കിന് ആറേഴ് പേപ്പർ സപ്ലി അടിച്ചു നടന്നവൻ അല്ലേ പേപ്പർ പ്രസെൻറ് ചെയ്യുന്നത്... നിനക്കെന്താ ഭ്രാന്തുണ്ടോ?? വെറുതെ ആളെ ചിരിപ്പിക്കാൻ ആയിട്ട്...."
റുബീനയുടെ വിശാഖഭാഗം അല്പം കുറഞ്ഞിട്ടുണ്ട്. ചെറുപുഞ്ചിരിയോടെ ആണ് അവൾ ഇപ്പോൾ സംസാരിക്കുന്നത്...
"ഞാൻ കണ്ണു പൊട്ടി ഒന്നുമല്ല.... എനിക്ക് ആളെ മാറിയിട്ട് ഒന്നുമില്ല അത് അവൻ തന്നെയാ.... ഷാജഹാൻ..."
അവൾ ഒട്ടും സംശയം ഇല്ലാതെ ദൃഢതയോടെ പറഞ്ഞു.
" നീ അവനെ എവിടെ വെച്ചു കണ്ടു എന്നാ പറഞ്ഞേ?? നിൻറെ കോളേജിൽ വച്ച് അല്ലേ??
💬 Comments
View all comments