Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
അവൻറെ കോളേജിലെ ക്ലാസിന് പോലും അവൻ പോകാറില്ല പിന്നെയല്ലേ നിൻറെ കോളേജിലെ കോൺഫറൻസിന് അവൻ വരുന്നത് അത്...."
സ്വാലിഹ ആകാംക്ഷയോടെ അതിലേറെ ആശ്ചര്യത്തോടെ ചോദിച്ചു.
"എടീ സംഗതി ഭയങ്കര രസാ... എൻറെ കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ലെവൽ കോൺഫറൻസില് വെച്ചാ സംഭവം....
കോഡിനേഷൻ കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു... ചീഫ് ഗസ്റ്റിനും മറ്റു ഗസ്റ്റുകൾക്കും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി...
ഐഎസ്ആർഒ റിട്ടേർഡ് സയന്റിസ്റ്റും യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസറുമായ ഗീതാ മാഡം ആയിരുന്നു ചീഫ് ഗസ്റ്റ്. ഞാൻ ബിഎസ്സി കെമിസ്ട്രി സെക്കൻഡ് ഇയർ ആയിരുന്നു അപ്പോ... ഞങ്ങളുടെ ഡിപ്പാർട്ട്മെൻറ് ഹെഡ് സുനിതാ മേഡത്തിന്റെ ഫ്രണ്ടായിരുന്നു ഗീതാ മാഡം. ഗീതാ മാഡത്തിന്റെ കൺഫർമേഷൻ കിട്ടിയതു മുതൽ ഞങ്ങൾ എക്സൈറ്റഡ് ആയിരുന്നു. സുനിതാ മേഡത്തിന്റെ ഗീത മേഡത്തെ കുറിച്ചുള്ള തള്ളു കൂടി കേട്ടപ്പോൾ എല്ലാവരുടെയും എക്സൈറ്റ്മെന്റ് ഇരട്ടിച്ചു...
കോൺഫ്രൻസിന്റെ തലേദിവസം ഗീത മേഡം ചില ശാരീരിക അസ്വസ്ഥത കാരണം വരാൻ സാധിക്കില്ല എന്ന് അറിയിച്ചപ്പോൾ എല്ലാവർക്കും നിരാശയായി... ഉയർന്ന ഇമ്പാക്ട് ഫാക്റ്റർ ലഭിച്ച ഗീത മേഡത്തിന്റെ റിസർച്ച് പേപ്പറിനെ അടുത്തറിയാനുള്ള ഉള്ള അവസരം നഷ്ടപ്പെട്ടതിൽ ഉള്ള നിരാശയായിരുന്നു മിക്കവർക്കും... സ്റ്റുഡൻസ് നിരാശ മാഡത്തെ അറിയിച്ചപ്പോൾ ഒരു ഉപാധി മാഡം മുന്നോട്ടുവെച്ചു... മേഡത്തിന്റെ സ്റ്റുഡന്റും ആ റിസർച്ച് പേപ്പറിന്റെ ഓതറുമായ ഷാജഹാനെ ആ പേപ്പർ പ്രസന്റ് ചെയ്യാൻ പറഞ്ഞയക്കാം എന്ന് പറഞ്ഞു... ചീഫ് ഗസ്റ്റ് ആയി വേറൊരു സൈന്റിസ്റ്റിനെ റെഫർ ചെയ്യുകയും ചെയ്തു.
അങ്ങനെ പ്രശ്നം ഒരുവിധം സോൾവ് ആയപ്പോഴാണ് ഞങ്ങൾ അറിയുന്നത് പേപ്പർ പ്രസൻറ് ചെയ്യാൻ വരുന്ന ഷാജഹാൻ എന്ന
💬 Comments
View all comments