Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
വ്യക്തി ഒരു ബിടെക് ഫോർത്ത് ഇയർ സ്റ്റുഡൻറ് ആണെന്ന്. ഞങ്ങളുടെ സമപ്രായക്കാരൻ ആയ ഒരാൾ നേടിയെടുത്ത ബഹുമതിയിൽ തോന്നിയ ഈഗോ കാരണമോ എന്തോ ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു.. ഞാനടക്കമുള്ള എല്ലാവരുടെയും മുഖത്ത് ഒരു തരം നിരാശ തളംകെട്ടി നിന്നിരുന്നു...
സ്പെഷ്യൽ ഇൻവൈറ്റഡ് ഗസ്റ്റ് ആയിട്ട് പോലും ഞങ്ങൾ ഷാജഹാനെ അവഗണിക്കുകയാണ് ഉണ്ടായത്.. ആശംസ പറയുന്ന കൂട്ടത്തിൽ പോലും അവനെ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല പേപ്പർ പ്രസൻറ് ചെയ്യാൻ ഏറ്റവും അവസാനത്തെ സ്ലോട്ട് ആണ് നൽകിയത് പോലും... വിളിച്ചുവരുത്തി പുച്ഛിച്ചു എന്ന് തോന്നണ്ട എന്ന് കരുതി പ്രസന്റേഷനു ശേഷം ഒരു പതിനഞ്ചു നിമിഷ നേരം ഇന്ട്രാക്ഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തി.
എല്ലാ കാര്യങ്ങളും വെൽ പ്ലാൻഡ് ആയ കാരണവും എല്ലാവരും കട്ടക്ക് കട്ട നിന്നതു കൊണ്ടും പ്രോഗ്രാം കോഡിനേഷനിൽ ഒരുവിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ല. എല്ലാവരും എൻജോയ് ചെയ്തു അവരവരുടെ ഡ്യൂട്ടികൾ വളരെ കൃത്യമായി ചെയ്തു.
പ്രോഗ്രാമിന്റെ അന്ന്....
ഗസ്റ്റ് കോഡിനേഷൻ കമ്മിറ്റി ആയതുകൊണ്ട് ഞാനാണ് ഷാജഹാനെ ഫോണിൽ വിളിച്ചത്. കോളേജിൽ എത്താൻ വാഹനം അറേഞ്ച് ചെയ്യേണ്ട കാര്യം തിരക്കിയപ്പോൾ അവൻ എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നെ ഞാൻ എൻറെ ഓരോരോ കാര്യങ്ങളിൽ തിരക്കിലായിരുന്നു...
പ്രോഗ്രാം തുടങ്ങുന്നതിനു അൽപം മുമ്പ് എല്ലാ ഗസ്റ്റ്കളേയും ഫോളോ അപ്പ് ചെയ്യുന്ന കൂട്ടത്തിൽ ഞാൻ അവനെയും വിളിച്ചു. കോളേജ് കാൻറീനിൻ ഉണ്ടെന്നു അവൻ മറുപടിയും നൽകി. പിന്നെ വിളിക്കാനോ പറയാനോ പോയതൊന്നും ഇല്ല...
പ്രോഗ്രാം തുടങ്ങി...
ഇൻവൈറ്റഡ് സ്പെഷ്യൽ ഗസ്റ്റ്കൾ സ്റ്റേജിലും ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റിസും മറ്റു ഗസ്റ്റുകളും മുന്നിലെ നിരകളിലായി കയ്യേറി... പേപ്പർ പ്രസന്റേഷനും
💬 Comments
View all comments