0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.4K

ടീച്ചർ പറഞ്ഞിരുന്നു. എന്നാൽ എന്നെ ബിടെക്കിന് പഠിപ്പിച്ച ഒരു സാർ പറഞ്ഞത് ഞാനൊരു കൂലിപ്പണിക്കാരനാവുമെന്നാണ്. സ്നേഹത്തിന്റെയോ ദേഷ്യത്തിന്റെയോ പുറത്ത് പറഞ്ഞതാവാം.. പക്ഷേ പറഞ്ഞ രണ്ട് പേരും എൻറെ അധ്യാപകന്മാർ ആയിരുന്നു...

ഞാനെൻറെ വേദനയും, വിഷമവും, വിരഹവും എനർജി ആക്കി കൺവേർട്ട് ചെയ്തു. എന്റെ ഉള്ളിലെ ആ എനർജിയാണ് എന്റെ കോൺഫിഡൻസ്.. അതാണ് എൻറെ വിജയരഹസ്യവും..

എപ്പോഴെങ്കിലും നിങ്ങൾക്ക് ഒരു വിഷമം ഉണ്ടാവുകയാണെങ്കിൽ ഹേർട്ട് ബ്രേക്ക് ഉണ്ടാവുകയാണെങ്കിൽ ജീവിതം അവസാനിച്ചു എന്ന് തോന്നുകയാണെങ്കിൽ ഒരു ദീർഘനിശ്വാസം എടുക്കുക നിങ്ങൾ മനസ്സിൽ ഉറപ്പിക്കുക അതാണ് നിങ്ങളുടെ ജീവിതത്തിൻറെ ടേണിങ് പോയിൻറ് എന്ന്...

പരിശ്രമിക്കുക കഠിനാധ്വാനം ചെയ്യുക വിജയം നിങ്ങളെ സന്തോഷിപ്പിച്ചിരിക്കും...

എന്നെ സന്തോഷിപ്പിച്ച പോലെ..."

അവൻ വിജയശ്രീലാളിതനേ പോൽ പുഞ്ചിരിച്ചു.

എല്ലാവരുടെയും മനസ്സിൽ പ്രതിക്ഷയുടെ പ്രത്യാഷയുടെ തിരിച്ചറിവിന്റെ വിത്തുകൾ പാകി എല്ലാവർക്കും നന്ദി പറഞ്ഞ് വേദി വിട്ട് ഇറങ്ങിയപ്പോൾ മനസ്സ് നിറഞ്ഞ് എല്ലാവരും കൈയ്യടിച്ചു...

അവസാനമായി നന്ദി പ്രസംഗത്തിന് എന്നെ ക്ഷണിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു... പറയാൻ വിചാരിച്ച് വെച്ച ഒന്നിനും ഇപ്പോൾ പ്രസക്തിയില്ല... മുൻ കരുതി വെച്ച വാക്കുകൾക്ക് പ്രസക്തിയില്ല... മനസ്സിന്റെ ഉള്ളറകൾ തൊട്ടറിഞ്ഞ വാക്കുകൾക്കേ ഈ ഒരവസരത്തിൽ പ്രസക്തിയുള്ളൂ... മൈക്ക് ചുണ്ടോട് ചേർത്ത് എന്റെ ശബ്ദ തരംഗം പുറത്തേക്ക് വന്നു... പരിപാടിയിൽ പങ്കെടുത്ത ഗസ്റ്റുകളോടൊപ്പം അണിയറയിൽ പ്രവർത്തിച്ച വിദ്യാർത്ഥിക്കൾക്കും അധ്യാപകർക്കും ഔദ്യോഗികമായി തന്നെ നന്ദി പ്രശംസിച്ചു...

സദസ്സിലിരുന്ന് എന്നെ തന്നെ വീക്ഷിച്ച് കൊണ്ടിരിക്കുന്ന അവന്റെ കണ്ണുകളിൽ എന്റെ ശ്രദ്ധ പതിച്ചപ്പോൾ ഞാൻ അറിയാതെ ആ നോട്ടത്തിൽ ലയിച്ച് നിന്നു പോയി... ചുണ്ടുകൾ യാന്ത്രികമായി ചലിച്ച്

💬 Comments

View all comments