0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.4K

കൊണ്ടിരുന്നു... ഞാനെന്താണ് സംസാരിക്കുന്നതെന്നോ എന്തിനേ കുറിച്ചാ സംസാരിക്കുന്നതെന്നോ തിരിച്ചറിവില്ലാത്ത സ്ഥിരകാലബോധമില്ലാഴ്മ.... പക്ഷേ ഒന്നെനിക്ക് ബോധ്യമുണ്ടായിരുന്നു ആത്മവിശ്വാസത്തോടെയായിരുന്നു എന്റെ വാക്കുകളത്രയും... കയ്യടി ശബ്ദമാണ് എന്റെ ഉൾബോധ മനസ്സിന് ഉണർവേകിയത്... ഡയസ്സ് വിട്ട് പിരിയുന്നതിന് മുമ്പ് ഞാനൊന്ന് കൂടെ ആ മുഖത്തേക്ക്, ആ കണ്ണുകളിലേക്ക് നോക്കി... കണ്ണുകൾ കൊണ്ട് ഞാനെന്റെ നന്ദി അവനോട് പ്രകടമാക്കി...

പരിപാടി പര്യവസാനിച്ചതോടെ എല്ലാവരും എഴുന്നേറ്റ് പുറത്തേക്കിറങ്ങി... ഞാനാ തിരക്കുകൾക്കിടയിലും ആ രണ്ടു കണ്ണുകൾ തിരയുകയായിരുന്നു... സുനിതാ മാഡവും മറ്റു അദ്ധ്യാപകരും ഏതാനും വിദ്ധ്യാത്ഥികളും അവനെ വളഞ്ഞിട്ടുണ്ട്.. അവർ കൂട്ടമായി ഓഡിറ്റോറിയത്തിന് വെളിയിലേക്ക് ഇറങ്ങി. അവർക്ക് പുറകെയായി ഞാനും അസ്നയും...

ഓഡിറ്റോറിയത്തിന് പുറത്ത് ചായയും സ്നാക്സും ഒരുക്കിയിട്ടുണ്ടായിരുന്നു. സുനിതാ മേഡവും മറ്റു അധ്യാപകരും ഷാജഹാൻറെ കൂടെ ചുറ്റിലും കൂടിനിന്ന് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കൂട്ടിനായി ചൂടു പറക്കുന്ന ചായയും ഉഴുന്നു വടയും....

ഓരോരുത്തരായി പിരിയാൻ തുടങ്ങിയപ്പോയാണ് ഞങ്ങളുടെ കോളേജ് യൂണിയൻ ചെയർമാൻ ശ്രീരാഗേട്ടൻ അങ്ങോട്ട് വന്നത്... മുൻപരിചയം ഉള്ളവരെ പോൽ അവർ പരസ്പരം കെട്ടിപിടിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടു...

അല്പം മാറി നിന്ന് അവരെ വീക്ഷിക്കുകയായിരുന്നു ഞാനും അസ്നയും... ഞാനെന്തിനാണ് ഷാജഹാനെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല... എനിക്ക് പോലും മനസ്സിലായിട്ടില്ല എന്തിനായിരുന്നു ന്ന്... പിന്നെ അല്ലേ അവൾക്ക്...

അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഞാൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു. അവൻ ഇതൊന്നും അറിയാതെ ശ്രീരാഗേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്... അവന്റെ ചിരിയും സംസാരവും രസിച്ച് കൊണ്ട് ചായ കുടി തുടർന്നു. ചായ ഗ്ലാസ് വീണ്ടും നിറച്ചപ്പോൾ അസ്ന എന്നെ അത്ഭുതത്തോടെ

💬 Comments

View all comments