Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
പറ്റൂ... ചിലർ നന്നായി അഭിനയിക്കും... ചിലർ മോഷമായും.. എല്ലാം സാഹചര്യത്തിന്റെ സമ്മർദ്ദം.."
" ദേ തൊലിഞ്ഞ ഫിലോസഫി പറയാതെ കാര്യമെന്താണെന്ന് തെളിയിച്ച് പറ പെണ്ണേ??"
" നീ എങ്കിലും അറിഞ്ഞില്ല എങ്കിൽ എന്റെ ഉള്ളിൽ ഇരുന്ന് വാങ്ങി പൊട്ടും.. നീ എങ്കിലും എന്നെ അറിയണം..."
ഒരു നെടുവീർപ്പോടെ അവൾ പറയാൻ തുടങ്ങി... അന്ധാളിപ്പോടെ അവളെ ഞാൻ കേട്ടിരുന്നു....
" ഒരു പക്കാ ഓർത്തഡോക്സ് കുടുംബമായിരുന്നു എന്റേത്... അടക്കവും ഒതുക്കവും പെണ്ണിന് അലങ്കാരം എന്ന് ഇടക്കിടെ ഇഞ്ചക്റ്റ് ചെയ്താണ് വളർത്തിയത്.. അഭ്യർത്ഥനയും അഭേക്ഷയുമായി കുറേപേർ പിന്നാലെ നടന്നു... പ്രണയവും പ്രണയ സാഫല്യവും തന്റെ നല്ല പാതിയിൽ നിന്ന് കിട്ടുമ്പോൾ പകരം നൽകാനായി ഞാനെന്റെ കന്യാകാത്വം കരുതിവെച്ചു... ഒന്നിനും ഒരു കുറവും പറയാനില്ലാത്ത ഒരു ഇണയെ എനിക്കായി കണ്ടെത്തി തന്നു. ഒരുപാട് സന്തോഷിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്... ദിവാസ്വപ്ന പല്ലക്കിലേറി ഞാൻ സ്വയം മറന്നുല്ലസിച്ചു...
ഒരു ഉത്തമ ഭാര്യയായി തറവാട്ടിൽ ഞാൻ വന്നു കയറുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു.... ആ നാല് ചുവരുകൾക്കുള്ളിൽ എന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു... രാത്രികൾ ഓരോന്നായി കടന്ന് പോയി കൊണ്ടിരുന്നു... ദിവസങ്ങൾ ആഴ്ചകളായി... ആഴ്ചകൾ മാസങ്ങളായി... എന്റെ പ്രണയവും പ്രണയ സാഫല്യവും എനിക്ക് കിട്ടിയില്ല... ഞാൻ കന്യകയായി തന്നെ തുടർന്നു... ജാസിർക്ക എന്നെ എന്ത് കൊണ്ട് തൊടുന്നില്ല?? ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും റെഡി ആവുന്നില്ല... ബാക്കി ചുറ്റുമുള്ളതെല്ലാം സ്വപ്ന തുല്യം.. കുടുംബം, കുടുംബക്കാർ വീട്ടകാര് എല്ലാവരും സ്നേഹനിധികൾ... പക്ഷേ ഞാൻ കാത്തിരുന്ന സ്നേഹം അതെല്ല.. പതിയെ ഞാൻ ജാസിർക്കാനോട് അടുക്കാൻ ശ്രമിച്ചു... മാന്യമായ രീതിയിലുള്ള സംസാരവും
💬 Comments
View all comments