Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
പരിഗണയും ആള് എനിക്ക് തിരിച്ച് തൽകി... പക്ഷെ ഒരു ഭാര്യക്ക് വേണ്ടുന്ന പരിഗണന ഒന്നും തന്നെ ലഭിക്കുന്നുമില്ല..
ഒരു ദിവസം ജാസിർക്ക ഫോണ് നോക്കി നിക്ക ആയിരുന്നു. പെട്ടെന്ന് ഫോണ് ബെഡിലേക്കിട്ട് ബാത് റൂമിലേക്ക് പോയി.. കുട്ടികൾ എടുത്തു ഗെയിം കളിക്കുന്നതിന് ലോക്ക് ഇട്ടിട്ടുണ്ടായിരുന്നു. ഞാൻ ഇടക്കിടക്ക് വിളിക്കാൻ ഇക്കാൻറെ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് എനിക്ക് പാസ്സ്‌വേർഡ് അറിയാമായിരുന്നു.
രണ്ടുദിവസമായി ഇക്കാ ഫോൺ താഴെ വെക്കാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു എപ്പോ നോക്കിയാലും അതിൽ കുത്തി കൊണ്ടിരിക്കും... വെറുതെ ഒരു കൗതുകത്തിന് ഫോൺ എടുത്തു നോക്കിയതാണേലും നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ നിംബസ് മെസ്സഞ്ചറിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടു. ഐക്കണിൽ തൊട്ടപ്പോൾ നിംബസ് ഓപ്പൺ ആയി വന്നു. ഇക്കാ ലോഗൗട്ട് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ജംഷീറ എന്ന പെൺകുട്ടിയുമായുള്ള ചാറ്റ് ആണ് മുകളിൽ തന്നെ ഉണ്ടായിരുന്നത്. തുറന്നു ഓരോരോ മെസ്സേജുകൾ ആയി വായിക്കാൻ തുടങ്ങി. എന്റെ സർവ്വ നാഡി ഞെരമ്പുകൾ തളർന്ന് പോവുന്ന കാര്യങ്ങളായിരുന്നു അതിൽ കണ്ടത്....
ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ എന്തിന് എന്ന് തോന്നി പോയ നിമിഷങ്ങൾ... ഞാൻ തുടക്കം മുതൽ ഓരോന്നായി വായിക്കാൻ തുടങ്ങി...
വായിച്ച് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അവരുടെ പ്രണയം വായിച്ചറിഞ്ഞ എനിക്ക് അത്രക്ക് വിഷമം ഉണ്ടായി എങ്കിൽ ഇക്ക എത്ര ഉരുകിയിട്ടുണ്ടാകും... ആളോട് ആദ്യമായി ഒരു ബഹുമാനമൊക്കെ തോന്നിയ നിമിഷം... അത്രക്ക് പ്രണയമായിരുന്നു അവരുടെ ഉള്ളിൽ... വിരഹമായിരുന്നു വാക്കുകളിൽ... നിർവചിക്കാനാവാത്ത ഒരു തരം നിർവികാര ആത്മബന്ധം..."
"അല്ല... അതിനും മാത്രം എന്താ അതിൽ ഉണ്ടായിരുന്നേ??"
ഞാൻ ഇടക്ക് കയറി ഒന്നിടപെട്ടു...
"നിന്റെ ഇക്കാന്റെ ഉമ്മാന്റെ
💬 Comments
View all comments