Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
അതായത് നിന്റെ മാമിയുടെ വീടിനടുത്ത കുട്ടിയാണ് ഈ ജംഷീറ... ഇക്കാന്റെ കളിക്കൂട്ടുകാരി... പാവപ്പെട്ട വീട്ടിലെ ആയത് കൊണ്ട് നിന്റെ മാമൻ കല്യാണം കഴിപ്പിച്ച് കൊടുക്കില്ല എന്ന് പറഞ്ഞു... കാല് പിടിച്ചു കരഞ്ഞിട്ടും സമ്മതിച്ചില്ല.. ദുരഭിമാനവും പൈസയുടെ ഹുങ്കും... ഇന്നത്തെ നിന്റെ അവസ്ഥ തന്നെ ആയിരുന്നു ഇക്കാക്ക്... അനുസരിക്കാതെ വേറെ വഴി ഇല്ലായിരുന്നു... ഇതിനിടക്ക് നിന്റെ മാമൻ മുൻ കൈയ്യെടുത്ത് ജംഷീറാന്റെ കല്യാണം നടത്തിച്ചു. ഏതോ ഒരു ഗൾഫുകാരൻ.. കണ്ണെടുക്കാൻ കഴിയാത്ത മൊഞ്ചുള്ള അവളെ ആരാ കൊത്തി കൊണ്ടു പോവാത്തത്... ജാസിർക്ക ഇതിനിടയിൽ നിസ്സഹായനായി നിന്നു... മരിച്ചാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്...
ജംഷീറാന്റെ കല്യാണം കഴിഞ്ഞതോടെ നിന്റെ മാമൻ ഇക്കാക്ക് കല്യാണം നോക്കാൻ തുടങ്ങി... സൗന്ദര്യത്തിൽ ജംഷീറാനെ വെല്ലുന്ന ഒരുത്തി വേണം എന്നായിരുന്നു വാശി... എന്നാൽ ജാസിർക്ക സ്നേഹിച്ചിരുന്നത് ജംഷീറാന്റെ മനസ്സായിരുന്നു അല്ലാതെ അവളുടെ ശരീര സൗന്ദര്യമായിരുന്നില്ല എന്ന് നിന്റെ മാമാക്ക് അറിയില്ലാലോ... അങ്ങനെ നാടു മുഴുവൻ അരിച്ച് പെറുക്കുമ്പോഴാണ് ആ നറുക്ക് എനിക്ക് വീഴുന്നത്... അതാടെ നിന്റെ മാമ തന്നെ എല്ലാം ഉറപ്പിക്കുകയായിരുന്നു...
പക്ഷേ ഇതിന്റെ ഒക്കെ ഇടയില് മനുഷ്യൻ മറന്നു പോവുന്ന ഒരു സത്യം ഉണ്ട്... ദൈവം എന്ന് പറഞ്ഞ സത്യം... യഥാർത്ഥ പ്രണയം അത് ദൈവീകമാണ്... നിന്നെ എനിക്ക് കിട്ടിയ പോലെ... മനുഷ്യൻ എത്രയൊക്കെ പൊളിച്ചടുക്കാൻ ശ്രമിച്ചാലും അത് കൂടി ചേരുക തന്നെ ചെയ്യും...
ജഷീറാന്റെ കല്യാണം കഴിഞ്ഞിട്ടും അവര് തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും വന്നില്ല.. പ്രണയം വിരഹമായും... വിരഹം പ്രണയമായും മാറി മറിഞ്ഞു... അവരുടെ പ്രണയ ദിനങ്ങൾക്ക്
💬 Comments
View all comments