Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
മാറ്റേകാൻ ആ പഴയ ദിനങ്ങളിലെ വസന്തവും ഋതുഭേതങ്ങളും പൂക്കാലമായി പൊഴിഞ്ഞു വസന്തമേകി... പൂമ്പാറ്റകളെ പോൽ അവർ പാറി പാറി നടന്നു.. അവരുടെ സ്വകാര്യതയായി ആ പൂക്കാലത്തെ അവർ മറച്ചു പിടിച്ചു....
ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അടങ്ങാത്ത സന്തോഷം ഉണ്ട്... അത് പോലെ അസൂയയും... പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ എന്റെ അവകാശമല്ലേ അവൾ കട്ട് എടുക്കുന്നത്... എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.... ഞാൻ ഇക്കാനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു... ഒന്നും അറിയാത്ത ഒരു പൊട്ടിയായി എനിക്ക് തുടരാനാകുമായിരുന്നില്ല...
ഇക്ക റൂമിലേക്ക് വന്നപ്പോൾ ഞാൻ ഇക്കാനോട് പൊട്ടിത്തെറിച്ചു... എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല... മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ചപ്പോൾ സങ്കടങ്ങൾ കണ്ണീരായി പൊഴിഞ്ഞു.... തളർന്ന് ബെഡിൽ ഇരുന്ന എന്റെ കൈകൾ കൂട്ടിപിടിച്ച് ഇക്ക കുറേ മാപ്പ് പറഞ്ഞു.. എന്റെ ഉള്ളിലെ വിങ്ങിപൊട്ടലിന് അതൊന്നും ഒരു പരിഹാരമാവുമായിരുന്നില്ല... അവസാനം കാലിൽ വരെ വീണു... മനസ്സിൽ പ്രതിക്ഷ്ട്ടിച്ച പുരുഷൻ കാലിൽ വീണാൽ ഏത് സ്ത്രീക്കാ സഹിക്കാൻ ആവാ.. എന്നെ കെട്ടിപിടിച്ച് വിങ്ങിപൊട്ടി ഇക്ക വീണ്ടും കുറേ മാപ്പ് പറഞ്ഞു... എന്റെ ഉള്ളിലെ മഞ്ഞ് മലയെ ഉരുക്കി കളയാൻ തക്ക ശക്തിയേറിയതായിരുന്നു ആ പശ്ചാതാപം... ഇത് വരെ ഉണ്ടായതെല്ലാം എന്നോട് മനസ്സ് തുറന്ന് ഏറ്റു പറഞ്ഞു...
തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതലായി ഇടപഴകാൻ തുടങ്ങി... അടുത്തറിയാൻ തുടങ്ങി... എന്നോട് അടുത്താലും അദ്ദേഹത്തിന് ജംഷീറയെ പിരിയാൻ സാധിക്കുമായിരുന്നില്ല... എന്റെ അവസ്ഥയിൽ ഇക്കാക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു... എത്ര ഒക്കെ ആയാലും ഇന്നും ഇക്കാന്റെ മനസ്സിൽ ഒരു രണ്ടാം
💬 Comments
View all comments