0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 680

ഏറെകുറെ കുറഞ്ഞതാണ്. കൂടാതെ ജീവിതത്തിൽ പങ്കാളിയായി ഒരാളെ കിട്ടിയ സന്തോഷവും അതിലേറെ സമാധാനവും...

'ഏത് ആപൽ ഘട്ടത്തിലും പങ്കാളിയായി ഒരാൾ കൂടെ ഉണ്ടാവുന്നത് ധൈര്യം തന്നെയാണല്ലോ..'

വിന്നിൽ പ്രകാശ കിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങിയപ്പോൾ കടപ്പുറത്തോട് വിട പറഞ്ഞു.

വീട്ടിലെത്തി ചായ കുടിച്ച് പത്രമൊക്ക ഒന്ന് ഓടിച്ച് നോക്കി. പണിക്കാരെല്ലാം രാവിലെ തന്നെ എത്തി പണികളിൽ വ്യാകുലരായിരുന്നു. ഞാൻ വീട്ടിലെ കുട്ടിപട്ടാളങ്ങളുടെ പിന്നാലെയും പണിക്കാരുടെ പിന്നാലെയും നടന്ന് സമയം കളഞ്ഞു.

എനിക്ക് രണ്ടു അമ്മാവന്മാർ ആണെന്ന് പറഞ്ഞല്ലോ.. മൊയ്തീൻകോയ മാമയും അഹമ്മദ് കോയ മാമയും. ഇളയ മാമനായ അഹമ്മദ് കോയ മാമൻറെ വീടാണിത്. ഇവിടെയാണ് എൻറെ കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം നടക്കുന്നത്. തറവാടിന് ചെറിയ മാറ്റങ്ങളൊക്കെ വരുത്തി പുതുക്കിപ്പണിഞ്ഞതാണ് ഈ വീട്. തറവാട് ആയതുകൊണ്ട് വല്യുമ്മയും ഇവിടെ തന്നെയാണ് താമസം. എല്ലാവരും ഒത്തു കൂടുന്നതും ഞാനും ഉമ്മയും മലപ്പുറത്തുനിന്ന് വരുമ്പോൾ താമസിക്കുന്നതും എല്ലാം ഇവിടെ തന്നെയാണ്. ഉമ്മ എടക്കെടക്ക് വരുന്നതുകൊണ്ട് എനിക്ക് ഒരു റൂം ഞാൻ അടിയുണ്ടാക്കി വാങ്ങിച്ചിട്ടുണ്ട്.

മൂത്ത മാമന്റെ വീട് കുറച്ച് അകലെയാണ്. നടക്കാനുള്ള ദൂരം... ഉച്ചക്കത്തെ ഭക്ഷണം അവിടെയാണ് ഒരുക്കിയിരിക്കുന്നത് എല്ലാവർക്കും.

രാവിലത്തെ ചായക്ക് നേരമായപ്പോൾ വിഭവങ്ങളെല്ലാം ടേബിളിൽ നിരന്നു. വല്യുമ്മയും മാമൻമാരും ഉമ്മയും ഞാനും അടങ്ങുന്ന സൗകര്യപെട്ട ഏതാനുംപേർ ഇരുന്നു ഭക്ഷണം കഴിച്ചു. ബാക്കിയുള്ളവർ ഞങ്ങൾക്ക് ശേഷം പിന്നെ ഇരുന്ന് കഴിച്ചു.

ഞാൻ ഇടക്ക് ഇത്താനെ ഒളിഞ്ഞും പാത്തും നോക്കുന്നുണ്ടായിരുന്നു. ദാ വന്നു... ദേ പോയി.. എന്ന അവസ്ഥയിൽ ഓടി പാഞ്ഞ് കൊണ്ടിരിക്കയാണ് കക്ഷി. ഇടക്കിടക്കുള്ള കണ്ണ് കൊണ്ടുള്ള ഏറ് നടന്നു കൊണ്ടിരുന്നു അങ്ങോട്ടും..

💬 Comments

View all comments