Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
ഇങ്ങോട്ടും...
ഞാൻ ഭക്ഷണം കഴിച്ചു എണീറ്റപ്പോൾ ഇത്താത്ത വാവയെ എൻറെ കയ്യിൽ കൊണ്ട് തന്നു. ഞാനും അവനും നല്ല കൂട്ടായതുകൊണ്ട് എൻറെ അടുക്കൽ എത്രനേരം വേണമെങ്കിലും ഇരുന്നോളും...
പള്ള പയ്ച്ചാൽ ആള് വൈലന്റാവും.... ആ ഒരു പ്രശ്നം മാത്രമേ ഉള്ളൂ... എൻറെ മടിയിൽ ഇരുന്ന് കളിക്കുകയാണ് മച്ചാൻ.... എൻറെ ഷർട്ടും മുടിയും പിടിച്ചുവലിച്ചു കുതിര സവാരി നടത്താണ്...
ഇടയ്ക്ക് ഒരു ചേഞ്ചിന് എൻറെ വയറിൽ ചവിട്ടി പിന്നെ നെഞ്ചിൽ ചവിട്ടി തോളിൽ കയറി നിന്ന് മുകളിലെ സ്വിച്ച് ബോർഡിൽ കളിക്കും... ഇനി അഥവാ അവൻറെ സമ്മതമില്ലാതെ താഴെ ഇറക്കിയാൽ അവന്റെ വായിലെ താഴെ നിരയിലെ രണ്ട് കീരിപല്ല് കൊണ്ട് കവിളിലും മൂക്കിലുമൊക്കെ കടിക്കും... മുകളിലത്തെ നിരയിൽ പല്ല് വരാത്തതുകൊണ്ട് അധികം വേദന എടുക്കില്ല... എങ്കിലും ചെറുതായി വേദനിക്കുക ഒക്കെ ചെയ്യും...
രാവിലത്തെ ചായ കുടി കഴിഞ്ഞു ഓരോരുത്തരായി വലിയ മാമൻറെ വീട്ടിലേക്ക് പോകാൻ തുടങ്ങി. തറവാട്ടിൽ പുറം പണിക്കാരും അടുക്കളയിൽ പണിക്കാരി പെണ്ണുങ്ങളും ഉള്ളതുകൊണ്ട് ഇത്താത്ത തറവാട്ടിൽ തന്നെ നിന്നു. പെണ്ണിനെ തറവാട്ടിൽ ഒറ്റയ്ക്കാക്കാൻ പറ്റാത്തത് കൊണ്ട് ഞാനും കൂട്ടിന് നിന്നു...
ഞാൻ മുകളിലത്തെ റൂമിൽ പോകാൻ നിക്കുമ്പോൾ ഇത്താത്ത എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. തള്ളയെ കണ്ടിട്ടും ചെക്കന് വലിയ മൈൻഡ് ഒന്നുമില്ല. എൻറെ തോളിൽ തല ചേർത്ത് കിടക്കാണ്...
" ഓനെ ഉറങ്ങാൻ സമ്മതിക്കണ്ട... പാല് കൊടുത്തിട്ട് ഉറക്കിയാൽ മതി.. ഞാൻ ഇപ്പോൾ വരാം.."
അതും പറഞ്ഞ് ഇത്ത അടുക്കളയിലേക്ക് പോയി. ഞാൻ വാവയേയും കൊണ്ട് ഇത്തയുടെ റൂമിൽ പോയി അവന്റെ കൂടെ കളിച്ചിരുന്നു..
കുറച്ച്
💬 Comments
View all comments