Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
എൻറെ ജീവിതം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ഭ്രാന്തനെ കണ്ട പ്രതീതിയായിരുന്നു എല്ലാവർക്കും.
ഭ്രാന്തൻ തന്നെയായിരുന്നല്ലോ....
റോഡരികിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലും മരച്ചുവടുകളിലും കൺമുന്നിൽ കാണുന്നത് എവിടെയാണോ അവിടെയായിരുന്നു എൻറെ കൂര. പേടിയൊന്നും തന്നെ തോന്നിയില്ല. ധൈര്യകൂടുതൽ കൊണ്ടൊന്നുമല്ല. നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം.
ഇടക്കെപ്പോഴോ കണ്ണൊന്നു കണ്ണാടിയിൽ ഉടക്കിയപ്പോൾ നീട്ടിവളർത്തിയ മുടിയും താടിയും കരുവാളിച്ച മുഖവും വിണ്ടുകീറിയ ചുണ്ടും പരിചിതമായിരുന്നില്ല എങ്കിലും അവനെ കണ്ടപ്പോൾ പുഞ്ചിരിക്കാതിരിക്കാനായില്ല. ആത്മവിശ്വാസത്തോടെ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു
'ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെ തന്നെയാണ്'
വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും കൺമുന്നിൽ അവളുടെ മുഖം തെളിഞ്ഞുവന്നു. പക്ഷേ പണ്ടത്തെപ്പോലെ വിഷമിക്കാനോ കണ്ണു നിറക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അവളെ പറിച്ചുമാറ്റി കൊണ്ടൊരു ജീവിതം എനിക്ക് സാധ്യമല്ല. മനസ്സിനുള്ളിൽ അവൾ അവിടെ അങ്ങനെ ഇരുന്നോട്ടെ..
സുഖമുള്ളൊരോർമയായി...
കുളിരേകുന്നൊരു നൊമ്പരമായി...
കനലാകുന്നൊരു വിരഹമായി...
ഓർമ്മകൾ നൂലു പൊട്ടിയ പട്ടം പോലെ പാറിപ്പറന്നപ്പോൾ ഞാനതിൽ ലയിച്ചങ്ങനെ ഇരുന്നു...
ഓർമ്മകളെ പറക്കാൻ വിട്ടപ്പോൾ കത്തിച്ച സിഗരറ്റ് കത്തി ചാരമായിരിക്കുന്നു. കയ്യിൽ ചെറുചൂട് അനുഭവപ്പെട്ടപ്പോയാണ് ഞാൻ ബോധം വീണ്ടെടുത്തത്.
ഇതെല്ലാം കണ്ട് അന്തംവിട്ട് ഇത്താത്ത ആശ്ചര്യത്തോടെ എൻറെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.
"പെട്ടെന്ന് എല്ലാം ഒന്ന് ഓർത്തുപോയി... ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ കണ്മുന്നിൽ ഇങ്ങനെ നിൽക്കാ.."
ഞാനൊരു ചെറു മന്ദഹാസത്തോടെ പറഞ്ഞു
"നിനക്ക് ഇപ്പോഴും നല്ല വിഷമം ഉണ്ട് ല്ലേ??"
അവൾ കളിയായെന്നോണം ചോദിച്ചു. പക്ഷേ ഞാനത് ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല. മറുപടിയെന്നോണം ഞാനൊന്ന് പുഞ്ചിരി അഭിനയിച്ചു.
"ചിന്നു.... അവളെന്റെ ആയിരുന്നു... ഓർമകൾക്ക് വർണ്ണമേകിയവൾ...
💬 Comments
View all comments