0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 671

ഒന്നും അല്ലാതിരുന്ന കളിക്കൂട്ടുകാരനെ ഇന്നിവിടെ വരെ എത്തിച്ച കളിക്കൂട്ടുകാരി...

ചെറുപ്പത്തിൽ അവളായിരുന്നു എന്റെ സന്തോഷവും കിന്നാരവും ഉന്മാദവുമെല്ലാം... മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ കളിക്കൂട്ടുകാരിയായി... അടിപിടി കൂടുമ്പോൾ അവളെനിക്കൊരു കുഞ്ഞുപെങ്ങളായി... പഠന കാര്യങ്ങളിൽ അവളെനിക്ക് ഒരു ടീച്ചറായി... വിഷമിച്ചിരിക്കുമ്പോൾ സ്വാന്തനിപ്പിച്ച് അമ്മയായ്.... അവളേക്കാളേറെ പരിഗണന വേറെ ആർക്കെങ്കിലും കൊടുക്കുന്നെന്ന് തോന്നിയാൽ സ്വാർത്ഥതയിൽ ഒരു കാമുകിയായ് അവളെനിക്കെല്ലാമായിരുന്നു....

ആറാം വയസ്സിൽ കൂടെ കൂടിയൊരു സൗഹ്യദം... പരസ്പരം എല്ലാം പങ്കുവെച്ച് ഞങ്ങൾ വളർന്ന കൂട്ടത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.. എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.. ഞങ്ങളുടേതായിരുന്നു... എല്ലാം...

ഞങ്ങളിലൂടെ ഞങ്ങളുടെ വീട്ടുകാരും നല്ല അടുപ്പത്തിൽ ആയിരുന്നു. എനിക്ക് അവളുടെ വീട്ടിൽ ഒരംഗമെന്ന പരിഗണ എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ഉപ്പാക്ക് അവളെന്നാൽ ജീവനായിരുന്നു. പെൺ മക്കളില്ലാത്ത വിഷമത്തിന് ഉമ്മയും ഉപ്പയും ഒരു പരിധി വരെ സമാധാനം കണ്ടിരുന്നത് അവളിലൂടെയായിരുന്നു.

ഒരു വെക്കേഷന് ജിദ്ദയിലെ അവളുടെ ഉമ്മാന്റേം ഉപ്പാന്റേം അടുത്തേക്ക് പോയ അവൾ തിരിച്ച് വരുന്നത് രണ്ട് വർഷത്തിന് ശേഷമായിരുന്നു. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എത്ര രാത്രികളാ കരഞ്ഞ് തീർത്തത് എന്ന് ഒരു നിശ്ചയവുമില്ല... കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ അവസ്ഥ... എവിടെ പോയി തിരയണമെന്ന് പോലും അറിയാത്ത ഒരു തരം നിർവികാര അവസ്ഥ... ബന്ധപ്പെടാനോ സംസാരം ഒന്ന് കേൾക്കാനോ പോലും സാധിക്കാത്ത അവസ്ഥ... ഈ സമയവും കടന്ന് പോവും എന്ന് പറഞ്ഞത് എത്ര സത്യം... എങ്ങനയാ ആ രണ്ട് വർഷം തള്ളി നീക്കിയത് എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു നീറ്റലാ... പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാതിരുന്ന രണ്ട് വർഷങ്ങൾ..

💬 Comments

View all comments