Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
പത്താം ക്ലാസിലെ ആദ്യ ദിവസം ലാസ്റ്റ് ബെഞ്ചിൽ സൊറ പറഞ്ഞിരിക്കുമ്പോയാണ് , ഒരു കിളിനാദം...
"മേ ഐ കം ഇൻ മിസ്..."
"യെസ്... പീസ്..."
വാതിലിനടുത്തേക്ക് നോക്കുമ്പോൾ പുഞ്ചിരി തൂകി ഒരു സുന്ദരികുട്ടി... അനുവാദം കിട്ടിയതോടെ അവൾ ക്ലാസിലേക്ക് കേറി വന്ന് ടീച്ചറോട് എന്തൊക്കെയോ പറയുന്നു. ഗേൾസിന്റെ സൈഡിലെ അവസാന ബെഞ്ച് ചൂണ്ടി കാണിച്ച് ടീച്ചർ തിരിച്ചും അവളോട് എന്തോ പറഞ്ഞു...
നടന്ന് വന്നപ്പോൾ അവളുടെ മുഖം എന്നെ വർഷങ്ങൾ പിന്നിലേക്കോടിച്ചു.
കരി എഴുതിയ ആ വെള്ളാരം കണ്ണുകൾ....
നുണക്കുഴി കവിളുകൾ...
വട്ടമുഖം...
തൂവെള്ള പല്ലുകൾ കാട്ടിയുള്ള പാൽ പുഞ്ചിരി...
രണ്ട് വർഷങ്ങൾക്കിപ്പുറം എനിക്കായി വന്നിരിക്കുന്നു അവൾ... എന്റെ പെണ്ണ്.... എന്റെ ഹൂറി....
ആദ്യം കണ്ട മാത്രയിൽ തന്നെ എന്തേ എനിക്ക് അവളെ അങ്ങനെ തോന്നി??
ഞാനായിരം വട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം....
ഞാനറിയാതെ എന്റെ ചുണ്ടുകൾ അവളുടെ നാമം ഉച്ചരിച്ചു...
"ചിന്നു..."
വെള്ള ടോപ്പും കരിനീല പാന്റും കറുത്ത തട്ടുമാണ് വേഷം. തലയിൽ നിന്ന് ഇടക്ക് ഊർന്ന് വീഴുന്ന തട്ടം ഇടക്കിടക്ക് നേരേ പിടിച്ചിട്ട് അവൾ എന്നിലേക്ക് നടന്നടുക്കുന്നതായി എനിക്ക് തോന്നി...
എന്റെ നോട്ടം അവളിൽ നിന്ന് പിൻവലിക്കാൻ എനിക്കായില്ല. അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഞാൻ മാത്രമല്ല ക്ലാസ് മൊത്തം അവളെ തന്നെയാണ് നോക്കി കൊണ്ടിരിക്കുന്നത്.
ഇടക്കെപ്പോയോ അവളുടെ നോട്ടം ഇടതു വശത്തേക്ക് പതിഞ്ഞപ്പോൾ അവളുടെ മുഖത്തും കണ്ടു ഞാനാ ആശ്ചര്യം... രണ്ട് വർഷങ്ങൾക്കിപ്പുറം ഞങ്ങളുടെ മനസ്സ് തുടിച്ചു പരസ്പരം ഒന്നു സംസാരിക്കാൻ... ക്ലാസിനിടയിലും ഞങ്ങൾ പരസ്പരം സംസാരിച്ചു... ആംഗ്യഭാഷയിൽ...
പിന്നീടങ്ങോട്ട് ഞങ്ങളുടെ
💬 Comments
View all comments