0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Author : pakkaran Read All Parts 675

ദിവസങ്ങളായിരുന്നു. സങ്കടങ്ങളും പരിഭവങ്ങളും പരസ്പരം പറഞ്ഞു കൊണ്ടേയിരുന്നു. രണ്ട് പേർക്കും പറയാൻ പ്രത്യേകിച്ചു വിശേഷങ്ങളൊന്നും തന്നെ ഉണ്ടായിരിന്നില്ല. പരിഭവങ്ങളായിരുന്നു കൂടുതലും...

സൗഹ്യദത്തിനുമപ്പുറം ഞങ്ങൾക്കിടയിൽ കുടികൊണ്ടൊരാ സ്വർഗീയാനുഭൂതി ഞങ്ങൾ തിരിച്ചറിഞ്ഞൊരാ നാളുകൾ. രണ്ടു പേർക്കും പൂർണ്ണ ഉറപ്പുള്ളൊരാ സത്യത്തിന് തുറന്നു പറച്ചിലിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല. പകലിനെ പുൽകുന്നൊരാ രാവിനെ പോൽ സത്യമായിരുന്നു ഞങ്ങളുടെ പ്രണയം...

അവളുടെ അസാന്നിധ്യം എന്നെ ഏറെ ബാധിച്ചത് എന്റെ പഠനത്തിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷവും ജയിച്ചത് തന്നെ കഷ്ടിച്ചാണ്. എങ്ങനെയോ തോൽക്കാതെ രക്ഷപ്പെട്ടു ന്ന് പറഞ്ഞാൽ മതിയല്ലോ... എന്നെ മൊത്തമായി അവളങ്ങ് ഏറ്റെടുത്തതോടെ പഠിക്കാതെ വേറെ രക്ഷ ഇല്ലാതായി. എല്ലാ അർത്ഥത്തിലും അവളെന്റെ നല്ലപാതിയായി. എനിക്കെന്താണോ വേണ്ടത്, അത് എന്നേക്കാൾ നന്നായി അവൾക്ക് അറിയാമായിരുന്നു.

എസ്. എസ്. എൽ. സി പരീക്ഷയിൽ രണ്ട് പേരും നല്ല മാർക്കോടെ പാസ്സായി. പക്ഷേ സന്തോഷിക്കാൻ എനിക്കോ അവൾക്കോ ആവുമായിരുന്നില്ല. വെക്കേഷന് ജിദ്ദയിലേക്ക് പോയ ചിന്നു ഇനി പ്ലസ് റ്റു കഴിഞ്ഞേ തിരിച്ചു വരൂ എന്ന വാർത്തയാണ് എന്നെ തേടിയെത്തിയത്. ഉപ്പ പത്ത് പാസ്സായതിന് സമ്മാനമായി എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എനിക്ക് ഒന്നേ ആവശ്യപെടാൻ ഉണ്ടായിരുന്നുള്ളൂ...

'മൊബൈൽ ഫോൺ'

അതിന്റെ ആവശ്യകത എനിക്കേറെ ഉണ്ടെന്ന് തോന്നിയത് കൊണ്ടാവാം ഉപ്പ ഉടനെ തന്നെ ഒരെണ്ണം വാങ്ങി തന്നു. ഫേസ് ബുക്ക് ഒക്കെ നടറിഞ്ഞ് വരുന്ന കാലം. കാതങ്ങൾ അകലെയാണെങ്കിലും അതൊന്നും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും വരുത്താതെ സുക്കറണ്ണൻ സഹായിച്ചു. അകൽച്ച ഒരു പരിധി വരെ ഞങ്ങൾ മറികടന്നു. ചാറ്റ് ചെയ്തും ഇടക്കിടക്കുള്ള ഫോൺ വിളികളിലൂടെയും വിശേഷങ്ങൾ പങ്കിട്ടു. വാശിയോടെ

💬 Comments

View all comments